Select Your Language

Notifications

webdunia
webdunia
webdunia
webdunia

വാക്‌സിനുകളുടെ വിജയ സാധ്യത പകുതിയേയുള്ളു: ലോകാരോഗ്യ സംഘടന

വാക്‌സിനുകളുടെ വിജയ സാധ്യത പകുതിയേയുള്ളു: ലോകാരോഗ്യ സംഘടന

ശ്രീനു എസ്

, ബുധന്‍, 23 സെപ്‌റ്റംബര്‍ 2020 (17:50 IST)
കൊവിഡിനെതിരായ വാക്സിനുകള്‍ പൂര്‍ണമായും വിജയിക്കാന്‍ സാധ്യത ഇല്ലെന്ന് ലോകാരോഗ്യ സംഘടന. നിലവില്‍ പരീക്ഷണത്തിലൂടെ കടന്നുപൊയ്ക്കൊണ്ടിരിക്കുന്നവയ്ക്ക് വിജയസാധ്യത പകുതിയെ ഉള്ളുവെന്നും സംഘടനാ ഉപദേശക സമിതി അംഗം ഡോ. ഗഗന്‍ദീപ് കാങ് പറഞ്ഞു. ശ്വാസകോശ രോഗങ്ങള്‍ ഉണ്ടാക്കുന്ന അണുക്കള്‍ക്കെതിരെ വാക്സിന്‍ ഫലപ്രദമാകില്ലെന്നാണ് ഐസിഎംആര്‍ ഡയറക്ടര്‍ പറഞ്ഞിരുന്നത്.
 
അതേസമയം സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മൂന്നാംഘട്ട വാക്സിന്‍ പരീക്ഷണം ഇന്ത്യയില്‍ ആരംഭിച്ചിട്ടുണ്ട്. അമ്പതു ശതമാനത്തില്‍ കൂടുതല്‍ ഫലം വാക്സിനുകള്‍ നല്‍കിയാല്‍ അത് കുത്തിവയ്പ്പിന് തയ്യാറാക്കുമെന്നാണ് അധികൃതര്‍ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കണ്ണട ധരിയ്ക്കുന്നവരാണോ ? എങ്കിൽ ഈ പിഴവ് കാഴ്ചശക്തിയെ തന്നെ ബാധിച്ചേയ്ക്കാം !