Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് ഭേദമായോ?, എങ്കില്‍ ഇനി കൊറച്ച് ഹാപ്പിയായിക്കോ!

കോവിഡ് ഭേദമായോ?, എങ്കില്‍ ഇനി കൊറച്ച് ഹാപ്പിയായിക്കോ!

ശ്രീനു എസ്

, വ്യാഴം, 15 ഒക്‌ടോബര്‍ 2020 (19:04 IST)
കൊവിഡ് ഭേദമായവരില്‍ അഞ്ചുമാസത്തേക്കെങ്കിലും പ്രതിരോധ ശേഷി ഉണ്ടാകുമെന്ന് പഠനം. അമേരിക്കയിലെ അരിസോണ സര്‍വകലാശാലയിലെ ഗവേഷകരാണ് രോഗ പ്രതിരോധശേഷി മാസങ്ങളോളം നിലനില്‍ക്കുന്നതായി കണ്ടെത്തിയത്. നേരത്തേ കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആറായിരത്തോളം പേരില്‍ പരിശോധിച്ച ആന്റിബോഡി ഉല്‍പാദനത്തെ അടിസ്ഥാനമാക്കിയാണ് നിഗമനത്തിലെത്തിയത്. അഞ്ചുമുതല്‍ ഏഴുമാസം വരെ ശരീരത്തില്‍ ആന്റിബോഡി ഉല്‍പാദിപ്പിക്കപ്പെടുന്നതായി പഠനം പറയുന്നു.
 
 
ശരീരത്തെ ആദ്യമായി വൈറസ് ബാധിക്കുമ്പോള്‍ രോഗപ്രതിരോധവ്യവസ്ഥ ഹ്രസ്വകാല പ്ലാസ്മ കോശങ്ങള്‍ രൂപപ്പെടുത്തി ആന്റിബോഡികള്‍ ഉത്പാദിപ്പിക്കുന്നു. രോഗ ബാധയുണ്ടായി 14 ദിവസത്തിനകം ഇത് രക്തത്തില്‍ കാണപ്പെടുന്നു. പിന്നാലെ ശരീരത്തില്‍ ദീര്‍ഘകാല പ്ലാസ്മ കോശങ്ങള്‍ രൂപപെടുമെന്നും ഇവ ഉയര്‍ന്ന അളവിലുള്ള ആന്റിബോഡികള്‍ ശരീരത്തില്‍ ഉത്പാദിപ്പിക്കുമെന്നും അങ്ങനെ ദീര്‍ഘ കാല രോഗ പ്രതിരോധശേഷി ഉണ്ടാകുമെന്നും ഗവേഷകര്‍ ചൂണ്ടിക്കാട്ടുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

വീണ്ടും റഷ്യന്‍ വാക്‌സിന്‍!