കൊറോണ വൈറസ് വായുവിലൂടെ പടരുമോ?

അനു മുരളി
ചൊവ്വ, 24 മാര്‍ച്ച് 2020 (11:30 IST)
ലോകം മുഴുവൻ കൊവിഡ് 19 പടർന്നു പിടിക്കുകയാണ്. ഓരോ ദിവസവും സ്ഥിതി വഷളാവുകയാണ്. ഇതിനൊപ്പം വ്യാജ വാർത്തകളും പ്രചരിക്കുന്നുണ്ട്. കൊറോണ വൈറസ് വായുവിലൂടെ പടർന്ന് പിടിക്കും എന്ന വിധത്തിൽ ഒരു പ്രചരണം നടക്കുന്നുണ്ട്. ഇത് വെറും വ്യാജ വാർത്ത ആണെന്ന് ഇൻഫോ ക്ളിനിക്സ് ഫേസ് ബുക്കിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു.
 
കുറിപ്പ് ഇങ്ങനെ;
 
കൊറോണ വൈറസുകൾ വായുവിലൂടെ പടർന്ന് പിടിച്ച് ( Air borne transmission മുഖേന) സാധാരണ ജനങ്ങൾക്കിടയിൽ രോഗം പരത്തുമോ?
 
✔ഇല്ല
 
ലോകാരോഗ്യ സംഘടന അത്തരമൊരു മുന്നറിയിപ്പ് പൊതുജനങ്ങൾക്ക് നൽകിയോ?
 
✔ഉത്തരം : ഇല്ല, ഇല്ല, ഇല്ല
 
❓ഡോക്ടർമാർ ഉൾപ്പെടെയുള്ളവർ ഇങ്ങനെ സംഭവിക്കും എന്ന് പറയുന്നുണ്ടല്ലോ? CNBC എന്ന പ്രമുഖ മാദ്ധ്യമത്തിൽ പ്രസിദ്ധീകരിച്ച വാർത്തയിൽ അങ്ങനെ പറയുന്നുണ്ടല്ലോ?
 
⛔തെറ്റായ റിപ്പോർട്ടിങ്ങ് മുഖേന ഒരു തെറ്റിദ്ധാരണ വിപുലമായി എങ്ങനെ പടരാമെന്നതിന്റെ മകുടോദാഹരണമാണീ വാർത്ത. വാർത്ത ശരിയായി വായിച്ചു ഗ്രഹിക്കുകയോ, വാർത്തയിൽ ഉദ്ധരിച്ച പഠനം വായിക്കുകയോ ചെയ്യാതെ പലരും തലക്കെട്ടുകളിൽ അഭിരമിച്ച് ഫോർവേർഡ് ചെയ്തു കാണുന്നത് ഖേദകരമാണ്.
 
❓വാർത്തയിലെ വസ്തുതകൾ എന്ത്?
 
❕ലോകാരോഗ്യ സംഘടന പറഞ്ഞതെന്ത്,
 
✅ഒരു പഠനത്തെ ഉദ്ധരിച്ച് ലോകാരോഗ്യ സംഘടന “ആരോഗ്യ പ്രവർത്തകർക്ക് മാത്രം” കൊടുത്ത മുന്നറിയിപ്പാണ് പ്രതിപാദ്യം.
 
✅ആശുപത്രികളിൽ കൊറോണബാധിതരിൽ ചെയ്യുന്ന ചില ചികിത്സാ പ്രക്രിയകളിൽ എയറോസോളുകൾ രൂപപ്പെടാം.
ആ എയറോസോളുകൾ പ്രസ്തുത പ്രക്രിയ ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ ബാധിക്കാനുള്ള സാധ്യതയുണ്ട്.
 
✅ഇൻട്യുബേഷൻ, നെബുലൈസേഷൻ പോലുള്ള പ്രക്രിയ ചെയ്യുന്ന വിദഗ്ദ്ധർ N95 മാസ്ക് ധരിക്കണം.
 
✅സാധാരണ പൊതു സമൂഹത്തിൽ ഇത്തരം ഒരു രോഗവ്യാപന സാധ്യതയില്ല എന്നും WHO വക്താവ് അർത്ഥശങ്കയ്ക്കിടയില്ലാതെ പറഞ്ഞിരുന്നു. (വീഡിയോ കമൻ്റിൽ)
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

CSK SWOT Analysis : ഏത് റൺസും അടിച്ചെടുക്കാൻ കഴിയുന്ന ബാറ്റിംഗ് നിര, ധോനിയുടെ സാന്നിധ്യം, ചെന്നൈ സൂപ്പർ കിങ്സ് ഇത്തവണ തകർക്കുമോ?

നെയ്മർ യുഗം അവസാനിച്ചോ?, ലോകകപ്പ് ടീമിൽ ഇടം പിടിക്കാൻ സാധ്യത കുറവ്, സൗഹൃദ മത്സരങ്ങൾക്കുള്ള ടീമിൽ പോലും ഇടമില്ല

പാലക്കാട് പോരാട്ടം മുറുകുന്നു: പിഷാരടിക്കും ശോഭയ്ക്കും എതിരാളിയായി എൽഡിഎഫ് സ്വതന്ത്രൻ എൻ.എം.ആർ റസാഖ്

നമ്മൾ ഒരു ടീമിന്റെയും ഭാ​ഗമല്ല, മതനിരപേക്ഷതയുടെ കാര്യത്തിൽ ഒരിക്കലും വിട്ടുവീഴ്ച ചെയ്യില്ല: വിജയ്

പ്രണയം തകർന്നതിൽ സങ്കടം സഹിക്കാനായില്ല, വന്ദേഭാരതിന് കല്ലെറിഞ്ഞ് 18കാരൻ, അറസ്റ്റ്

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങളുടെ രാവിലെത്തെ മൂത്രത്തിന്റെ നിറം എന്താണ്; നിങ്ങളുടെ വൃക്കകളുടെ ആരോഗ്യം മോശമാണോ

എന്തുകൊണ്ടാണ് നിങ്ങള്‍ പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നത്

പെട്ടെന്നുതന്നെ മുറിവുകളും ചതവും ഉണ്ടാകുന്നുണ്ടോ; ഹീമോഫീലിയ ബി അഥവാ ക്രിസ്മസ് രോഗത്തെ കുറിച്ച് അറിയണം

വയറു വീര്‍ക്കല്‍, അസിഡിറ്റി തുടങ്ങിയ ദഹന പ്രശ്‌നങ്ങള്‍ വര്‍ദ്ധിക്കുന്നത് എന്തുകൊണ്ടാണെന്ന് അറിയാമോ

നാഡിമിടിപ്പ് നോക്കി രോഗം കണ്ടെത്താം! ഇക്കാര്യങ്ങള്‍ അറിയാമോ

അടുത്ത ലേഖനം
Show comments