Select Your Language

Notifications

webdunia
webdunia
webdunia
webdunia

'ഞാൻ നേരായ വഴിക്കായിരുന്നു, എളുപ്പവഴികൾ വേണമോയെന്ന് തീരുമാനിക്കേണ്ടത് നടിമാരാണ്' - കാസ്റ്റിംഗ് കൗച്ചിനെ കുറിച്ച് നടി അനുഷ്ക ഷെട്ടി

അനുഷ്ക ശർമ

അനു മുരളി

, ചൊവ്വ, 24 മാര്‍ച്ച് 2020 (10:06 IST)
തെലുങ്ക് സിനിമയിൽ പതിനഞ്ച് വർഷം പൂർത്തിയാക്കിയതിന്റെ സന്തോഷത്തിലാണ് നടി അനുഷ്ക ഷെട്ടി. തെലുങ്ക് സിനിമയിൽ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്ന് തുറന്നു പറയുകയാണ് താരം. എങ്ങനെയാണ് കാസ്റ്റിംഗ് കൗച്ചില്‍ നിന്നും സ്വയം സുരക്ഷിതയായിരുന്നതെന്നും അനുഷ്‌ക്ക തുറന്നുപറഞ്ഞു.
 
”തെലുങ്ക് സിനിമയില്‍ കാസ്റ്റിംഗ് കൗച്ച് ഉണ്ടെന്നത് ശരിയാണ്. ഞാന്‍ നേരായ മാര്‍ഗത്തില്‍ ആയിരുന്നതിനാല്‍ ഇത്തരം വിഷയങ്ങളിൽ ഒന്നും ഇരയായിട്ടില്ല. സിനിമാ മേഖലയില്‍ പിടിച്ചു നില്‍ക്കാന്‍ എളുപ്പവഴികള്‍ വേണോ അല്ലെങ്കില്‍ ബുദ്ധിമുട്ടണോ എന്ന് നടിമാരാണ് തീരുമാനിക്കേണ്ടത്” എന്ന് അനുഷ്‌ക്ക പറഞ്ഞു.
 
ജനതാ കര്‍ഫ്യൂവിലും അനുഷ്‌ക്ക പിന്തുണയര്‍പ്പിച്ച് എത്തിയിരുന്നു. ബ്രേക്ക് ദ ചെയിന്‍ ക്യാമ്പയിനിലും താരം സജീവമാണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഒപ്പം ജോലി ചെയ്യുന്നവർക്കും ഒരു പങ്ക്, പ്രകാശ് രാജിന് കയ്യടിച്ച് സോഷ്യൽ മീഡിയ