Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യപ്രവർത്തകർക്കുള്ള അമ്പത് ലക്ഷത്തിന്റെ ഇൻഷുറൻസ് നിർത്തലാക്കി കേന്ദ്രം

കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ ആരോഗ്യപ്രവർത്തകർക്കുള്ള അമ്പത് ലക്ഷത്തിന്റെ ഇൻഷുറൻസ് നിർത്തലാക്കി കേന്ദ്രം
, തിങ്കള്‍, 19 ഏപ്രില്‍ 2021 (13:43 IST)
കൊവിഡ് പ്രതിരോധപ്രവർത്തനങ്ങൾക്കിടെ ജീവൻ നഷ്ടമാ‌കുന്ന ആരോഗ്യപ്രവർത്തകർക്കുള്ള 50 ലക്ഷം രൂപയുടെ ഇൻഷുറൻസ് പദ്ധതി നിർത്തലാക്കി കേ‌ന്ദ്രസർക്കാർ. കൊവിഡിന്റെ രണ്ടാം തരംഗം രാജ്യത്ത് വ്യാപകമാകുന്നതിനിടെയാണ് കേന്ദ്രസർക്കാർ തീരുമാനം.
 
മാർച്ച് 24 വരെ മാത്രമെ കൊവിഡ് ഇൻഷുറൻസ് ലഭ്യമാകു. കഴിഞ്ഞ മാസം 24 വരെ മരിച്ചവരുടെ രേഖകൾ ഹാജരാക്കാൻ ഈ മാസം 24 വരെ സമയം അനുവദിച്ചിട്ടുണ്ട്. തുടർന്ന് ഇൻഷുറൻസ് പരിരക്ഷയുണ്ടാകില്ലെന്ന് കേന്ദ്ര ആരോഗ്യമന്ത്രാല‌യം സംസ്ഥാനങ്ങൾക്ക് കത്തയച്ചു. ഓക്‌സിജൻ സിലിണ്ടറുകളും കിടക്കകളും ആവശ്യത്തിനില്ലാതെ ആരോഗ്യമേഖല തകർന്ന് നിൽക്കുന്നതിനിടെയാണ് ആരോഗ്യപ്രവർത്തകർക്കുള്ള ഇൻഷുറൻസ് ആനുകൂല്യം പോലും നിർത്തിയിരിക്കുന്നത്.
 
ഇതുവരെ 287 പേർക്കാണ് കേന്ദ്രത്തിന്റെ കണക്കുകൾ പ്രകാരം ഇൻഷുറൻസ് ലഭിച്ചിട്ടുള്ളത്. എന്നാൽ ഇതിലും അധികം ആരോഗ്യപ്രവർത്തകർ മരിച്ചതായാണ് കണക്കുകൾ. ഇതേക്കുറിച്ച് കേന്ദ്ര സർക്കാർ ഇതേവരെ പ്രതികരിച്ചിട്ടില്ല.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

രോഗികള്‍ക്കും ജീവനക്കാര്‍ക്കും കൊവിഡ്: തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലെ ഹൃദയ ശസ്ത്രക്രിയാ വിഭാഗം അടച്ചു