Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഒട്ടുമിക്ക ജനങ്ങളും വാക്‌സിൻ സ്വീകരിച്ച ഇസ്രായേലിലും ഡെൽറ്റാ വ്യാപനം, ആശങ്ക

ഒട്ടുമിക്ക ജനങ്ങളും വാക്‌സിൻ സ്വീകരിച്ച ഇസ്രായേലിലും ഡെൽറ്റാ വ്യാപനം, ആശങ്ക
, ചൊവ്വ, 6 ജൂലൈ 2021 (13:13 IST)
കൊവിഡിനെതിരായ പോരാട്ടത്തിൽ ലോകത്തിൽ തന്നെ ഏറ്റവും ആദ്യമായി മാസ്‌കുകൾ ഉപേക്ഷിച്ച രാജ്യമായിരുന്നു ഇസ്രായേൽ. ഉയർന്ന തോതിൽ രാജ്യത്ത് നടപ്പിലാക്കിയ വാക്‌സിനേഷാനാണ് ഈ തീരുമാനത്തിലേക്കെത്തിക്കുന്നതിൽ രാജ്യത്തിനെ എത്തിച്ചത്. മാസ്‌കില്ലാത്ത പഴയലോകമെന്ന പ്രതീക്ഷയ്ക്ക് ഇസ്രായേൽ വെളിച്ചമേകിയപ്പോൾ ലോകാമാകെ പ്രതീക്ഷയുടെ കിരണങ്ങളാണ് വിടർന്നത്. 
 
എന്നാൽ ഇപ്പോളിതാ വാക്‌സിനെ മറികടന്ന് ഇസ്രായേലിലും കൊവിഡ് ഡെൽറ്റ വകഭേദം ബാധിക്കുന്നതായാണ് റിപ്പോർട്ട്. രാജ്യത്തെ ഭൂരിപക്ഷം ജനങ്ങൾക്കും വാക്‌സിൻ നൽകിയതോടെ പ്രതിദിന കൊവിഡ് കേസുകൾ അഞ്ചായി ചുരുങ്ങിയ രാജ്യത്ത് അടുത്തിടെ കൊവിഡ് കേസുകളുടെ എണ്ണം 300 ആയാണ് വർധിച്ചത്. ഡെൽറ്റാ വകഭേദത്തിനെതിരെ വാക്സിനുകൾ ഫലപ്രദമല്ലെന്നാണോ ഇത് കാണിക്കുന്നത് എന്ന ആകാംക്ഷയിലാണ് ഗവേഷകർ.
 
വാക്‌സിൻ സ്വീകരിച്ചവരിൽ കുറച്ചു കേസുകൾ മാത്രമാണ് റിപ്പോർട്ട് ചെയ്‌തത്. രാജ്യത്തിന്റെ വ്യത്യസ്‌ത ഇടങ്ങളിലാണ് രോഗബാധ. പ്രായപൂർത്തിയായവരിൽ 85 ശതമാനത്തിനും വാക്‌സിൻ സ്വീകരിച്ചശേഷമാണ് രോഗവ്യാപനമുണ്ടായത് എന്നതാണ് ആശങ്ക വർധിപ്പിക്കുന്നത്. അതേസമയം ഗുരുതര രോഗികളുടെ എണ്ണം ഉയരുന്നതായും സർക്കാരിന് കീഴിലുള്ള ദേശീയ വിദഗ്‌ധ സമിതി ചെയർമാൻ റാൻ ബാലിസെർ പറയുന്നു. വാക്‌സിൻ സ്വീകരിച്ചവരിൽ 2 ദിവസം കൂടുമ്പോൾ ഒരു ഗുരുതരരോഗി എന്നത് അഞ്ചായി വർധിച്ചതായാണ് റാൻ ബാലി‌സെർ പറയുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

50 പേര്‍ക്ക് മാത്രം പങ്കെടുക്കാന്‍ അനുമതിയുള്ളിടത്ത് 1000 പേര്‍; കല്യാണമണ്ഡപത്തിനും വധു-വരന്റെ രക്ഷിതാക്കള്‍ക്കും 9.5ലക്ഷം രൂപ പിഴ