Publish Date: Fri, 24 Jul 2020 (12:49 IST)
Updated Date: Fri, 24 Jul 2020 (12:52 IST)
ഇന്നുരാവിലെ കരുണാലയത്തില്‍ മരിച്ച അന്തേവാസിക്ക് കൊവിഡ് സ്ഥിരീകരിച്ചു. നാലുവര്‍ഷമായി എറണാകുളം കരുണാലയത്തിലെ അന്തേവാസിയായ ആനി ആന്റണിക്കാണ് മരണ ശേഷം രോഗം സ്ഥിരീകരിച്ചത്. കിടപ്പ് രോഗിയായിരുന്ന ആനി കടുത്ത പ്രമേഹ ബാധിതയായിരുന്നു.
മൂന്ന് കന്യാസ്ത്രീകള്‍ക്ക് കൊവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് കരുണാലയം കൊവിഡ് ക്ലോസ് ക്ലസ്റ്ററായിരുന്നു. കരുണാലയത്തിലെ 140 പേരില്‍ 43 പേര്‍ക്ക് കൊവിഡ് പോസിറ്റീവായെന്നാണ് റിപ്പോര്‍ട്ട്.