Publish Date: Thu, 21 Jan 2021 (11:06 IST)
Updated Date: Thu, 21 Jan 2021 (11:08 IST)
കോവിഡ് മരണ നിരക്കിന്റെ കാര്യത്തില്‍ ലോകത്തിന് തന്നെ മാതൃകയായ സംസ്ഥാനമായ കേരളത്തിന്റെ മരണനിരക്ക് 0.41% ആണ്. അതേ സമയം എറണാകുളം ജില്ലയിലെ കോവിഡ് മരണനിരക്ക് 0.36 % ആണ്. ആരോഗ്യ പ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് ജില്ലയില്‍ കോവിഡ് മരണനിരക്ക് കുറഞ്ഞിരിക്കാന്‍ കാരണം.
എറണാകുളത്ത്ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കുത്തിവെയ്പ്പ് നല്‍കി കൊണ്ട് 12 കേന്ദ്രങ്ങളില്‍ ആരംഭിച്ച വാക്‌സിനേഷന്‍ 225 കേന്ദ്രങ്ങളിലേക്ക് വ്യാപിപ്പിക്കാനാണ് ലക്ഷ്യമിടുന്നത്. മുന്‍ഗണനാ ക്രമത്തിന്റെ അടിസ്ഥാനത്തില്‍ വാക്‌സിനേഷന്‍ തുടരും. ജില്ലയിലെ നിലവിലെ സാഹചര്യത്തില്‍ ഭയമല്ല ജാഗ്രതയാണ് വേണ്ടതെന്നും രോഗലക്ഷണങ്ങളുള്ളവര്‍ പുറത്തിറങ്ങരുതെന്നും കളക്ടര്‍ പറഞ്ഞു.