Select Your Language

Notifications

webdunia
webdunia
webdunia
webdunia

ബംഗളുരുവിൽ ഗൂഗിൾ ജീവനക്കാരന് കോവിഡ് 19, അടുത്ത് സമ്പർക്കം പുലർത്തിയ ജീവനക്കാരോട് സ്വയം ക്വറന്റൈൻ സ്വീകരിക്കാൻ നിർദേശം

ബംഗളുരുവിൽ ഗൂഗിൾ ജീവനക്കാരന് കോവിഡ് 19, അടുത്ത് സമ്പർക്കം പുലർത്തിയ ജീവനക്കാരോട് സ്വയം ക്വറന്റൈൻ സ്വീകരിക്കാൻ നിർദേശം
, വെള്ളി, 13 മാര്‍ച്ച് 2020 (14:17 IST)
ബംഗളുരു: ബംഗളുരുവിൽ ഗൂഗിൾ ജീവനക്കാരന് കോവിഡ് 19 സ്ഥിരീകരിച്ചു. ജീവനക്കാരൻ ലക്ഷണങ്ങൾ പ്രകടപ്പിക്കുന്നതിന് മുൻ ഓഫീസിലെത്തിയിരുന്നു എന്നതിനാൽ രോഗം സ്ഥിരീകരിച്ച ജീവനക്കാരനുമായി അടുത്ത് പെരുമാറിയിരുന്ന മറ്റു ജീവനക്കാരോട് സ്വയം ക്വറന്റൈനിൽ പ്രവേശിച്ച് ആരോഗ്യത്തിൽ ശ്രദ്ധിക്കാൻ ഗൂഗിൾ അധികൃതർ നിർദേശം നൽകി. 
 
ഗൂഗിൾ തന്നെയാണ് ഇക്കാര്യം വ്യക്തമാക്കി രംഗത്തെത്തിയത്. 'ഞങ്ങളുടെ ബംഗളുരു ഓഫിസിലെ ഒരു ജീവനക്കാരന് കോവിഡ് 19 ബാധ സ്ഥിരീകരിച്ചിരിക്കുന്നു. രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതിന് മുൻപ് കുറച്ചു മണിക്കൂറുകൾ അദ്ദേഹം ബംഗളുരു ഓഫീസിൽ ചിലവഴിച്ചിരുന്നു. രോഗബാധ സ്ഥിരീകരിച്ചയാൾ ഇപ്പൊൾ ഐസൊലേഷനിൽ ചികിത്സയിലാണ്. രോധബാധ സ്ഥിരീകരിച്ച വ്യതിയുമായി അടുത്ത് പെരുമറിയിരുന്ന മറ്റു ജീവനക്കരോട് സ്വയം ക്വറന്റൈൻ സ്വീകരിച്ച് ആരോഗ്യം നിരീക്ഷിക്കാൻ നിർദേശം നൽകിയിട്ടുണ്ട്. 
 
മുൻ കരുതൽ സ്വീകരിക്കുന്നതിന്റെ ഭാഗമായി. എല്ലാ ജീവനക്കാരോടും നാളെ മുതൽ വർക്ക് ഫ്രം ഹോം തിരഞ്ഞെടുക്കാൻ ആവശ്യപ്പെട്ടിട്ടുണ്ട്. രോഗബാധ ചെറുക്കുന്നതിനായി എല്ലാ എല്ലാ സുരക്ഷാ മുൻ കരുതലുകളും സ്വീകരിക്കുന്നുണ്ട്. ഗൂഗിൾ വക്താവ് വ്യക്തമാക്കി. തെർമൽ സ്ക്രീനിങ് ഉൾപ്പടെയുള്ള പരിശോധനകൾക്ക് ശേഷമാണ് രോഗം സ്ഥിരീകരിച്ചയാൾ ഓഫീസിൽ പ്രവേശിച്ചിരുന്നത്. വിദേശ യാത്രക്ക് ശേഷം തിരികെയെത്തിയ ജീവനക്കരനാണ് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോട്ടയത്ത് ഐസൊലേഷനിൽ കഴിയുന്നയാളുടെ അയൽകാരൻ മരിച്ചു: ശ്രവം പരിശോധനനയ്ക്ക്, മുൻകരുതലുകൾ സ്വീകരിച്ച് ആരോഗ്യ വകുപ്പ്