Select Your Language

Notifications

webdunia
webdunia
webdunia
webdunia

സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാക്കണമെന്ന് ഐഎംഎ

സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാക്കണമെന്ന് ഐഎംഎ

ശ്രീനു എസ്

, ശനി, 15 മെയ് 2021 (14:36 IST)
സത്യപ്രതിജ്ഞാ ചടങ്ങ് വിര്‍ച്വല്‍ പ്ലാറ്റ്‌ഫോമിലാക്കണമെന്ന് ഐഎംഎ. കഴിഞ്ഞ തെരഞ്ഞെടുപ്പ് കാലത്ത് സാമൂഹിക അകലം പാലിക്കാതെയും മാസ്‌കുകള്‍ കൃത്യമായി ഉപയോഗിക്കാതെയുമൊക്കെ പ്രചരണങ്ങളില്‍ ഏര്‍പ്പെട്ടതാണ് കോവിഡ് രണ്ടാം തരംഗത്തിന്റെ പല കാരണങ്ങളിലൊന്ന് എന്ന് വ്യാപകമായി കേരളം ചര്‍ച്ച ചെയ്തതാണ്.  ജനഹിതമറിഞ്ഞും ശാസ്ത്രീയമായകാഴ്ചപ്പാടുകള്‍ മുറുകെ പിടിച്ചു കൊണ്ടും അധികാരത്തിലേറുന്ന പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് ആള്‍ക്കൂട്ടമില്ലാതെ വിര്‍ച്വല്‍ പ്ലാറ്റ് ഫോമിലേക്ക് മാറ്റുന്നത് അത്തരമൊരു നിലപാടിന്റെ നീതീകരണത്തോടൊപ്പം പ്രതിരോധത്തിന്റെ വലിയൊരു സന്ദേശം കൂടി ജനങ്ങള്‍ക്ക് നല്‍കുമെന്ന് ഐഎംഎ വാര്‍ത്താകുറിപ്പില്‍ പറയുന്നു.
 
ലോക് ഡൗണിന്റെ ഫലപ്രദമായ വിന്യാസവും കോവിഡ് വാക്‌സിനും സോഷ്യല്‍ വാക്‌സിനും മാത്രമാണ് ഈ കടുത്ത വെല്ലുവിളിയെ അതിജീവിക്കുവാന്‍ നമുക്ക് അവലംബിക്കാവുന്ന ശാസ്ത്രീയ മാര്‍ഗ്ഗങ്ങള്‍. ഇത്തരുണത്തില്‍, വലിയ ജനപിന്തുണ നേടി വീണ്ടും അധികാരത്തില്‍ വരുന്ന സര്‍ക്കാരിനെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും പിന്തുണ വാഗ്ദാനം ചെയ്യുകയും ചെയ്യുന്നതിനോടൊപ്പം ഇക്കാര്യവും അറിയിക്കുന്നതായി ഐഎംഎ പറഞ്ഞു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവിഡ് സാഹചര്യം: സ്ത്രീകള്‍ക്ക് പ്രശ്നങ്ങള്‍ വനിതാകമ്മീഷനെ ഫോണിലൂടെ അറിയിക്കാം, വിളിക്കേണ്ടത് ഈ നമ്പരുകളില്‍