കൊവിഡ്: ഇന്ത്യയില്‍ ഒരു മണിക്കൂറില്‍ മരണപ്പെടുന്നത് 25പേര്‍

ശ്രീനു എസ്

ശനി, 1 ഓഗസ്റ്റ് 2020 (11:28 IST)
കൊവിഡ് മരണത്തിന്റെ കണക്കില്‍ ഇന്ത്യ ഇറ്റലിയെ മറികടന്നു. ഇതിനോടകം ഇന്ത്യയില്‍ 35747 പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്. ഇന്ത്യയില്‍ കൊവിഡ് മരണനിരക്ക് അനിയന്ത്രിതമായി കൂടിക്കൊണ്ടിരിക്കുകയാണ്. ഇങ്ങനെ പോയാല്‍ ഓഗസ്റ്റ് പകുതിയാകുമ്പോഴേക്കും മരണസംഖ്യയില്‍ ഇന്ത്യ ബ്രിട്ടനെ മറികടക്കും. മണിക്കൂറില്‍ 25എന്ന കണക്കിനാണ് ഇന്ത്യയില്‍ രോഗം മൂലം ആളുകള്‍ മരിക്കുന്നത്. 
 
ഇന്ത്യയില്‍ ജനുവരിയിലാണ് കൊവിഡ് കേസുകള്‍ സ്ഥിരീകരിച്ച് തുടങ്ങിയത്. മാര്‍ച്ച് 24ന് രാജ്യം ലോക്ക് ഡൗണിലായി. അമേരിക്കയില്‍ രോഗം പടരുന്നതിന് സമാനമായ രീതിയിലാണ് ഇന്ത്യയിലും കൊവിഡ് പടരുന്നത്. ഇന്ത്യയിലെ പ്രതിദിന ശരാശരി മരണനിരക്ക് 735 ആണ്.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം 79കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് നടത്തിയ പരിശോധന ഞെട്ടിച്ചു; വൃദ്ധസദനത്തിലെ 35 അന്തേവാസികള്‍ക്ക് കൊവിഡ്