Select Your Language

Notifications

webdunia
webdunia
webdunia
Friday, 4 April 2025
webdunia

പ്രതിദിന രോഗികൾ 60,000ത്തിന് താഴെ, 24 മണിക്കൂറിനുള്ളിൽ 1576 മരണം

കൊവിഡ്
, ഞായര്‍, 20 ജൂണ്‍ 2021 (10:03 IST)
രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 58,419 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. 81 ദിവസങ്ങൾക്ക് ശേഷമാണ് രാജ്യത്തെ പ്രതിദിന കേസുകളുടെ എണ്ണം 60,000ത്തിന് താഴെ എത്തുന്നത്. 
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 87,619 പേര്‍ കൂടി രോഗമുക്തി നേടിയതോടെ രാജ്യത്ത് രോഗമുക്തരായവരുടെ എണ്ണം 2,87,66,009 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 1576 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 3,86,713 ആയി. നിലവില്‍ രാജ്യത്ത് 7,29,243 സജീവ കേസുകളാണുള്ളത്. ഇതുവരെ 27,66,93,572 ഡോസ് വാക്‌സിന്‍ നല്‍കി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കറിവേപ്പിലയുടെ ഗുണങ്ങളറിഞ്ഞാല്‍ നിങ്ങള്‍ ഇനിമുതല്‍ കറിവേപ്പില വലിച്ചെറിയില്ല