രാജ്യത്ത് കോവിഡ് കേസുകളിൽ വീണ്ടും വർധന. ഇന്നലെ എണ്ണായിരത്തിലേറെ പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. പത്ത് കോവിഡ് മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു.
കഴിഞ്ഞ 24 മണിക്കൂറിനിടെ 8329 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം 40,370 ആയി. 5,24,757 പേരാണ് ഇതുവരെ കോവിഡ് ബാധിച്ച് മരിച്ചത്.