Publish Date: Sat, 24 Apr 2021 (16:45 IST)
Updated Date: Sat, 24 Apr 2021 (16:50 IST)
സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്ന കോവിഡ് വാക്സിന്‍ ഇനിയും സൗജന്യമായി തന്നെ നല്‍കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. രണ്ട് വാക്സിനുകളും കേന്ദ്രത്തിന് ലഭിക്കുന്നത് ഡോസിന് 150 രൂപയ്ക്കു തന്നെയാണെന്നും അതില്‍ മാറ്റമൊന്നും വന്നിട്ടില്ലെന്നും മന്ത്രാലയം അറിയിച്ചു.
കോണ്‍ഗ്രസ്സ് ലീഡറായ ജയറാം രമേശ് കഴിഞ്ഞദിവസം ഷെയറുചെയ്ത ഒരു റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേന്ദ്രം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. കേന്ദ്ര സര്‍ക്കാരിന് കൊവിഷീല്‍ഡ് വാക്സിന് ലഭിക്കുന്ന പുതിയ നിരക്ക് 400 രൂപയാണെന്നും ഇത് യുകെയിലെയും യുഎസിലെയും ഗവണ്‍മെന്റുകള്‍ നല്‍കുന്നതിനെക്കാളും വളരെ കൂടുതലാണെന്നുമാണ് ആ റിപ്പോര്‍ട്ടിലുണ്ടായിരുന്നത്.
ശ്രീനു എസ്
Publish Date: Sat, 24 Apr 2021 (16:45 IST)
Updated Date: Sat, 24 Apr 2021 (16:50 IST)