Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇനി വ്യാജപ്രചരണങ്ങള്‍ക്ക് ഇരയാകേണ്ടതില്ല, കൊറോണയുടെ യഥാര്‍ത്ഥ അപ്‌ഡേറ്റുകള്‍ക്കായി രാജ്യം ടെലിഗ്രാം ചാനല്‍ ആരംഭിച്ചു

ഇനി വ്യാജപ്രചരണങ്ങള്‍ക്ക് ഇരയാകേണ്ടതില്ല, കൊറോണയുടെ യഥാര്‍ത്ഥ അപ്‌ഡേറ്റുകള്‍ക്കായി രാജ്യം ടെലിഗ്രാം ചാനല്‍ ആരംഭിച്ചു

സുബിന്‍ ജോഷി

ന്യൂഡല്‍ഹി , ബുധന്‍, 25 മാര്‍ച്ച് 2020 (12:31 IST)
കൊറോണ വൈറസുമായി ബന്ധപ്പെട്ട ഏറ്റവും പുതിയ അപ്‌ഡേറ്റുകൾ നൽകാനായി ഇന്ത്യ ഗവൺമെന്റ് ടെലിഗ്രാം അപ്ലിക്കേഷനിൽ സ്വന്തമായി ഔദ്യോഗിക ചാനൽ ആരംഭിച്ചു. 
 
‘MyGov Corona Newsdesk’ എന്നറിയപ്പെടുന്ന ടെലിഗ്രാം ഗ്രൂപ്പ്, കൃത്യമായ അപ്‌ഡേറ്റുകളും വൈറസിൽ നിന്ന് രക്ഷനേടാൻ സ്വീകരിക്കേണ്ട പ്രതിരോധ നടപടികളും ജനങ്ങളിലെത്തിക്കുക എന്നതാണ് ലക്ഷ്യമിടുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദി നല്‍കുന്ന പ്രധാന സന്ദേശങ്ങളും ഈ ഗ്രൂപ്പിൽ എത്തും.
 
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് സമാനമായ ഒരു വാട്ട്‌സ്ആപ്പ് ഗ്രൂപ്പും സര്‍ക്കാര്‍ സൃഷ്‌ടിച്ചിരുന്നു. സോഷ്യല്‍ മീഡിയ വഴി തെറ്റായ വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നത് വ്യാപകമായതിനെ തുടര്‍ന്നാണ് ഔദ്യോഗിക അപ്‌ഡേറ്റുകൾ പ്രചരിപ്പിക്കുന്നതിനായി സോഷ്യല്‍ മീഡിയയില്‍ പ്രത്യേകം ഗ്രൂപ്പുകള്‍ സൃഷ്ടിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തമിഴ്നാട്ടിൽ മരിച്ചയാൾ പൊതുപരിപാടികളിൽ പങ്കെടുത്തതായി റിപ്പോർട്ട്; രോഗം പടർന്നത് എങ്ങനെയെന്ന് അറിയില്ല, റൂട്ട് മാപ്പ് പുറത്തുവിടുന്നത് മെഡിക്കൽ എത്തിക്സിനു ചേർന്നതല്ലെന്ന് ആരോഗ്യമന്ത്രി