Select Your Language

Notifications

webdunia
webdunia
webdunia
webdunia

ഇന്ത്യയിൽ 49 ലക്ഷം കൊവിഡ് മരണമെന്ന് ലോകാരോഗ്യസംഘടന: കണക്കുകൾ തള്ളി കേന്ദ്രം

ഇന്ത്യയിൽ 49 ലക്ഷം കൊവിഡ് മരണമെന്ന് ലോകാരോഗ്യസംഘടന: കണക്കുകൾ തള്ളി കേന്ദ്രം
, വ്യാഴം, 5 മെയ് 2022 (21:53 IST)
ലോകത്ത് കൊവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ മരിച്ചത് ഇന്ത്യയി‌ലാണെന്ന ലോകാരോഗ്യസംഘടനയുടെ കണക്കുകൾ തള്ളി കേന്ദ്രം. യാഥാർഥ്യവുമായി യാതൊരു ബന്ധവുമില്ലാത്ത കണക്കാണിതെന്ന് കേന്ദ്രം പറഞ്ഞു.ഡബ്ല്യൂ.എച്ച്.ഒയുടെ വിരശേഖരണ സംവിധാനം അവ്യക്തവും ശാസ്ത്രീയമായി സംശയാസ്പദവുമാണെന്നും ഇന്ത്യ പ്രതികരിച്ചു.
 
2020 ജനുവരി ഒന്ന് മുതല്‍ 2021 ഡിസംബര്‍ 31 വരെയുള്ള കണക്കുകള്‍ പ്രകാരം ഇന്ത്യയില്‍ മാത്രം കോവിഡ് ബാധിച്ച് മരിച്ചത് 47 ലക്ഷം പേരാണെന്നാണ് ലോകാരോഗ്യസംഘടനയുടെ കണക്കുകൾ പറയുന്നത്. സർക്കാരിന്റെ കണക്കുകളേക്കാൾ 10 മടങ്ങ് അധികമാണിത്.ലോകത്തെ കോവിഡ് മരണങ്ങളുടെ മൂന്നിലൊന്നും ഇന്ത്യയിലാണെന്നും ലോകാരോഗ്യ സംഘടന പറയുന്നു.
 
ലോകത്ത് ഇതുവരെ ഒന്നരക്കോടിയോളം പേര്‍ കോവിഡ് ബാധിച്ച് മരിച്ചുവെന്നാണ് ലോകാരോഗ്യസംഘടന വെളിപ്പെടുത്തുന്നത്. നിലവിൽ രേഖപ്പെടുത്തിയിട്ടുള്ള കണക്കുകളുടെ രണ്ട് മടങ്ങാണിത്.വിവിധ രാജ്യങ്ങള്‍ പുറത്തുവിട്ട കണക്കുപ്രകാരം 60 ലക്ഷത്തോളം പേരാണ് ഇതുവരെ കോവിഡ് മൂലം മരിച്ചത്. ഇത് തള്ളിക്കളഞ്ഞുകൊണ്ടാണ് ലോകാരോഗ്യസംഘടന പുതിയ കണക്കുകൾ പുറത്തുവിട്ടത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

അത്ഭുത ജ്യൂസെന്നറിയപ്പെടുന്ന എബിസി ജ്യൂസ് എന്താണെന്നറിയാമോ?