Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8.7 കോടിയിലേറെ പേര്‍

രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8.7 കോടിയിലേറെ പേര്‍

ശ്രീനു എസ്

, ബുധന്‍, 7 ഏപ്രില്‍ 2021 (11:05 IST)
രാജ്യത്ത് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചത് 8.7 കോടിയിലേറെ പേര്‍. 8,70,77,474 പേരാണ് ഇതുവരെ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചിട്ടുള്ളത്. അതേസമയം രാജ്യത്ത് വീണ്ടും ഒരു ലക്ഷത്തിനു മുകളില്‍ കൊവിഡ് കേസുകള്‍. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,15,736 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കൂടാതെ രോഗം മൂലം 630 പേരുടെ മരണവും സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 59,856 പേര്‍ക്ക് കൊവിഡ് മുക്തി ലഭിച്ചിട്ടുണ്ട്.
 
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 1,28,01,785 ആയി ഉയര്‍ന്നു. ഇതുവരെ രാജ്യത്ത് കൊവിഡ് മൂലം മരണപ്പെട്ടവരുടെ എണ്ണം 1,66,177 ആയിട്ടുണ്ട്. നിലവില്‍ കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 8,43,473 ആണ്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോവിഡുമായി ബന്ധപ്പെട്ട നിര്‍ദേങ്ങള്‍ പ്രചരിപ്പിക്കാന്‍ സ്വകാര്യ വാര്‍ത്താചാനലുകളോട് ആവശ്യപ്പെട്ട് കേന്ദ്രസര്‍ക്കാര്‍