Publish Date: Wed, 18 May 2022 (12:13 IST)
Updated Date: Wed, 18 May 2022 (12:16 IST)
രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകള്‍ കുറയുന്നു. രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 1,829 പേര്‍ക്കാണ്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 2,549 പേര്‍ കൊവിഡ് മുക്തി നേടി. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 33 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 15,647 ആണ്. ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 0.42 ശതമാനമാണ്.