Publish Date: Wed, 23 Feb 2022 (10:54 IST)
Updated Date: Wed, 23 Feb 2022 (10:56 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 15,102 പേര്‍ക്ക്. കൂടാതെ കഴിഞ്ഞ മണിക്കൂറുകളില്‍ 31,377 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം മൂലം 278 പേരുടെ മരണം സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. നിലവില്‍ രാജ്യത്തെ സജീവ കൊവിഡ് രോഗികളുടെ എണ്ണം 1,64,522 ആണ്.
പ്രതിദിന ടെസ്റ്റ്‌പോസിറ്റിവിറ്റി നിരക്ക് 1.28 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്ത് കൊവിഡ് ബാധിച്ച് ഇതുവരെ മരണപ്പെട്ടത് 5,12,622
പേരാണ്. ഇതുവരെ 1,76,19,39,020 പേര്‍ വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.