Publish Date: Sat, 17 Apr 2021 (13:28 IST)
Updated Date: Sat, 17 Apr 2021 (13:32 IST)
മഹാമാരിയുടെ പിടിയിലമര്‍ന്ന് രാജ്യം. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചത് 2,34,692 പേര്‍ക്ക്. കൂടാതെ രോഗം മൂലം 1341 പേരുടെ മരണവും കഴിഞ്ഞ മണിക്കൂറുകളില്‍ സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 1,23,354 പേര്‍ക്ക് രോഗമുക്തി ലഭിച്ചിട്ടുണ്ട്.
ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 1,45,26,609 ആയിട്ടുണ്ട്. ഇതുവരെ കൊവിഡ് മൂലം രാജ്യത്ത് മരണപ്പെട്ടത് 1,75,649 പേരാണ്. നിലവില്‍ 16.79 ലക്ഷത്തിലധികം സജീവ കേസുകള്‍ രാജ്യത്തുണ്ട്.