Publish Date: Thu, 17 Mar 2022 (11:53 IST)
Updated Date: Thu, 17 Mar 2022 (11:57 IST)
രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 2,539 പേര്‍ക്ക്. കൂടാതെ രോഗബാധിതരായിരുന്ന 4,491 പേര്‍ രോഗമുക്തി നേടിയതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. പുതിയതായി 60 പേരുടെ മരണമാണ് കൊവിഡ് മൂലം സ്ഥിരീകരിച്ചത്. നിലവില്‍ രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത് 30,799 പേരാണ്. ഇതുവരെ കൊവിഡ് മുക്തിനേടിയത് 4,24,54,546 പേരാണ്. ഇതുവരെ രോഗം മൂലം 5,16,132 പേര്‍ മരണപ്പെട്ടിട്ടുണ്ട്.