Publish Date: Mon, 28 Jun 2021 (10:03 IST)
Updated Date: Mon, 28 Jun 2021 (10:05 IST)
രാജ്യത്ത് കൊവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 46,148 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 979 പേര്‍ രോഗം മൂലം മരണപ്പെട്ടതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 58,578 പേര്‍ക്ക് രോഗമുക്തി ലഭിച്ചു. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് ബാധിച്ചവരുടെ എണ്ണം 3,02,79,331 ആയി ഉയര്‍ന്നിട്ടുണ്ട്.
നിലവില്‍ 5,72,994 പേരാണ് രാജ്യത്ത് രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നത്. ഇതുവരെ രോഗം മൂലം 3,96,730 പേരാണ് മരണപ്പെട്ടിട്ടുള്ളത്.