Publish Date: Thu, 24 Jun 2021 (10:30 IST)
Updated Date: Thu, 24 Jun 2021 (10:32 IST)
രാജ്യത്തെ രോഗമുക്തി നിരക്ക് 96.61 ശതമാനമായി ഉയര്‍ന്നു. കൂടാതെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.91 ശതമാനമായി കുറഞ്ഞിട്ടുണ്ട്. അതേസമയം രാജ്യത്ത് ഇതുവരെ വാക്‌സിന്‍ സ്വീകരിച്ചത് 30,16,26,028 പേരാണ്. ഇതുവരെ രാജ്യത്ത് രോഗം മൂലം 3,91,981 പേര്‍ മരണപ്പെട്ടിട്ടുണ്ട്. നിലവില്‍ 6,27,057 പേരാണ് രോഗം മൂലം ചികിത്സയില്‍ കഴിയുന്നത്.
അതേസമയം രാജ്യത്ത് പുതിയതായി കൊവിഡ് സ്ഥിരീകരിച്ചത് 54,069 പേര്‍ക്കാണ്. 68,885 പേര്‍ കഴിഞ്ഞ മണിക്കൂറുകളില്‍ രോഗമുക്തി നേടിയിട്ടുണ്ട്. രോഗം മൂലം 1,321 പേരുടെ മരണം സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 3,00,82,778 ആയി.