Select Your Language

Notifications

webdunia
webdunia
webdunia
webdunia

രാജ്യം 100 കോടി വാക്‌സിനേഷൻ പിന്നിട്ടു, ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ

രാജ്യം 100 കോടി വാക്‌സിനേഷൻ പിന്നിട്ടു, ചരിത്രനേട്ടം ആഘോഷമാക്കാനൊരുങ്ങി കേന്ദ്രസർക്കാർ
, വ്യാഴം, 21 ഒക്‌ടോബര്‍ 2021 (12:08 IST)
ലോകത്തിലെ ഏറ്റവും വലിയ വാക്‌സിനേഷന്‍ യജ്ഞം എന്ന വിശേഷണത്തോടെ തുടങ്ങിയ ഇന്ത്യയുടെ കോവിഡ് പ്രതിരോധ കുത്തിവെയ്പ്പ് 100 കോടി വാക്‌സിനേഷൻ ഡോസുകൾ എന്ന നാഴികകല്ല് പിന്നിട്ടു. ഒൻപത് മാസം കൊണ്ടാണ് രാജ്യം ഈ നേട്ടത്തിലേക്കെത്തിയത്. ചൈനയ്ക്ക് ശേഷം നൂറ് കോടി വാക്‌സിനേഷന്‍ നേട്ടം സ്വന്തമാക്കുന്ന രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.
 
ഇന്ന് രാവിലെ 9.47നാണ് രാജ്യത്ത് ഇതുവരെയുള്ള പ്രതിരോധ കുത്തിവെയ്പുകളുടെ എണ്ണം 100 കോടി കഴിഞ്ഞതായി കോവിന്‍ പോര്‍ട്ടലില്‍ രേഖപ്പെടുത്തിയത്. 275 ദിവസങ്ങൾ കൊണ്ടാണ് ഈ ഐതിഹാസിക നേട്ടം. 18 വയസിന് മുകളിലുള്ളവരില്‍ 75 ശതമാനം പേര്‍ക്ക് ആദ്യ ഡോസും 31 ശതമാനം പേര്‍ക്ക് രണ്ട് ഡോസുകളും ഇതുവരെ നൽകി കഴിഞ്ഞു.
 
യോഗ്യതയുള്ള എല്ലാവരും കാലതാമസം കൂടാതെ കുത്തിവെപ്പ് എടുക്കണമെന്നും ചരിത്രപരമായ ഈ യാത്രയിൽ എല്ലാവരും പങ്കാളികളാകണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ അഭ്യര്‍ത്ഥിച്ചു. സെക്കന്റില്‍ 700 ഡോസ് വാക്‌സിന്‍ ഡോസുകളാണ് രാജ്യത്ത് നല്‍കിക്കൊണ്ടിരിക്കുന്നത്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ഈ നാലുകാര്യങ്ങള്‍ കണക്കിലെടുത്താണ് ഒരു രാജ്യത്ത് പട്ടിണിയുണ്ടോയെന്ന് തീരുമാനിക്കുന്നത്