Publish Date: Tue, 10 May 2022 (10:11 IST)
Updated Date: Tue, 10 May 2022 (10:13 IST)
രാജ്യത്തെ 12നും14നും ഇടയില്‍ പ്രായമുള്ള മൂന്നുകോടിയിലധികം കുട്ടികള്‍ കൊവിഡിനെതിരായ ആദ്യ ഡോസ് വാക്‌സിന്‍ സ്വീകരിച്ചതായി കേന്ദ്ര ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ. ഈപ്രായത്തിലുള്ള കുട്ടികളുടെ വാക്‌സിനേഷന്‍ ആരംഭിച്ചത് മാര്‍ച്ച് 16മുതലാണ്. വാക്‌സിന്‍ സ്വീകരിച്ച ചെറുപ്പക്കാരായ കൂട്ടുകാര്‍ക്ക് ആശംസകള്‍ അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. അതേസമയം രാജ്യത്തെ ആകെ കൊവിഡ് വാക്‌സിനേഷന്‍ 190 കോടി കടന്നു. 12നും 14നും ഇടയില്‍ വാക്‌സിന്‍ സ്വീകരിച്ചത്. 3.06 കോടി പേരാണ്. 15നും 18നും ഇടയില്‍ 5.87കോടിയിലധികം പേര്‍ ആദ്യഡോസ് വാക്‌സിന്‍ സ്വീകരിച്ചിട്ടുണ്ട്.