Publish Date: Fri, 31 Jul 2020 (09:59 IST)
Updated Date: Fri, 31 Jul 2020 (10:02 IST)
സംസ്ഥാനത്ത് ഒരു കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ആലുവ എടയപ്പുറം മല്ലിശ്ശേരി സ്വദേശി എംപി അഷ്‌റഫ്(53) ആണ് മരിച്ചത്. ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഇദ്ദേഹത്തെ രോഗം ഗുരുതരമായതിനെ തുടര്‍ന്ന് മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
ഇദ്ദേഹത്തിന് അമിത രക്ത സമ്മര്‍ദ്ദവും പ്രമേഹവും ഉണ്ടായിരുന്നു. കൊവിഡ് ന്യുമോണിയ ബാധിച്ചതിനു പിന്നാലെ വെന്റിലേറ്ററിലേക്ക് മാറ്റിയെങ്കിലും പുലര്‍ച്ചെ മരണം സംഭവിച്ചു.