Publish Date: Tue, 08 Sep 2020 (08:16 IST)
Updated Date: Tue, 08 Sep 2020 (08:19 IST)
12 മരണങ്ങളാണ് തിങ്കളാഴ്ച കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. സെപ്റ്റംബര്‍ 2ന് മരണമടഞ്ഞ തിരുവനന്തപുരം പാറശാല സ്വദേശി ദേവരാജ് (65), എറണാകുളം പള്ളിപ്പുറം സ്വദേശി അഗസ്റ്റിന്‍ (78), സെപ്റ്റംബര്‍ 3ന് മരണമടഞ്ഞ തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി ദമയന്തി (54), തിരുവനന്തപുരം കാട്ടാക്കട സ്വദേശി ഖാലിദ് (48), തിരുവനന്തപുരം കരിങ്കുളം സ്വദേശി ഹരീന്ദ്രബാബു (63), തിരുവനന്തപുരം മണക്കാട് സ്വദേശിനി ശാന്തകുമാരി (68), തിരുവനന്തപുരം മണക്കാട് സ്വദേശിനി സഫിയ ബീവി (68), തിരുവനന്തപുരം പെരിങ്ങമല സ്വദേശിനി നബീസത്ത് ബീവി (41)എന്നിവരും മരണപ്പെട്ടത് കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.
കൂടാതെ ആഗസ്റ്റ് 5ന് മരണമടഞ്ഞ തൃശൂര്‍ കുര്യാച്ചിറ സ്വദേശിനി ബേബി പോള്‍ (73), അഗസ്റ്റ് 30ന് മരണമടഞ്ഞ കോഴിക്കോട് സ്വദേശിനി മോഹനന്‍ ഉണ്ണി നായര്‍ (54), ആഗസ്റ്റ് 28ന് മരണമടഞ്ഞ കോഴിക്കോട് കല്ലായി സ്വദേശി അബ്ദുറഹ്മാന്‍ (65), ആഗസ്റ്റ് 25ന് മരണമടഞ്ഞ കോഴിക്കോട് ഉണ്ണികുളം സ്വദേശി യൂസഫ് (68) എന്നിവരാണ് മരണമടഞ്ഞത്. ഇതോടെ ആകെ മരണം 359 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കും.