Select Your Language

Notifications

webdunia
webdunia
webdunia
webdunia

കൊവിഡ്: സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്

കൊവിഡ്: സംസ്ഥാന ജിഎസ്ടി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭിക്കുന്ന ഉല്‍പന്നങ്ങള്‍ ഇവയാണ്

ശ്രീനു എസ്

, തിങ്കള്‍, 10 മെയ് 2021 (15:34 IST)
താഴെപ്പറയുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് സംസ്ഥാന ജി.എസ്.ടി കമ്മീഷണര്‍ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം നികുതി ഇളവ് ലഭ്യമാകുന്നത്.
റംഡേസിവര്‍  (Remdesivir)  ആക്ടീവ് ഫാര്‍മസ്യൂട്ടിക്കല്‍ ഉല്‍പ്പന്നങ്ങള്‍, ബീറ്റ സൈക്ലോഡെക്സ്ട്രിന്‍  (Cyclodextrin) (SBEBCD), റംഡേസിവര്‍  (Remdesivir) ഇന്‍ജക്ഷന്‍, ഫ്ളോ മീറ്റര്‍, റെഗുലേറ്റര്‍, കണക്ടര്‍, ട്യൂബിങ് എന്നിവ ഉള്‍പ്പെടുന്ന ഓക്സിജന്‍ കോണ്‍സെന്‍ട്രേറ്റര്‍, മെഡിക്കല്‍ ഓക്സിജന്‍, വാക്വം പ്രഷര്‍, സ്വിങ് അപ്സോബ്ഷന്‍  (VPSA),   പ്രഷര്‍ സ്വിങ്, അബ്സോര്‍ബ്ഷന്‍ ഓക്സിജന്‍ പ്ലാന്റ്   (PSA),   ക്രയോജനിക് ഓക്സിജന്‍ എയര്‍ സെപ്പറേഷന്‍ യൂണിറ്റുകള്‍  (ASU),  ലിക്വിഡ്/ ഗ്യാസ് ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കുന്നവ, ഓക്സിജന്‍ കാനിസ്റ്റര്‍, ഓക്സിജന്‍ ഫില്ലിംഗ് സിസ്റ്റം, ഓക്സിജന്‍ സ്റ്റോറേജ് ടാങ്കുകള്‍,  ഓക്സിജന്‍ ജനറേറ്റര്‍, ഓക്സിജന്‍ കയറ്റുമതിയ്ക്കുള്ള ഐ.എസ്.ഒ കണ്ടൈനറുകള്‍, ക്രയോജനിക് ഓക്സിജന്‍ റോഡ് ട്രാന്‍സ്പോര്‍ട്ട് ടാങ്കുകള്‍, ക്രയോജനിക് സിലിണ്ടറുകളും ടാങ്കുകളും ഉള്‍പ്പെടുന്ന ഓക്സിജന്‍ സിലിണ്ടറുകള്‍, ഓക്സിജന്‍ ഉല്‍പ്പാദിപ്പിക്കാവുന്ന ഉപകരണങ്ങള്‍, കംപ്രസറുകള്‍ ഉള്‍പ്പെടുന്ന വെന്റിലേറ്ററുകള്‍, ട്യൂബിങുകള്‍, ഹ്യൂമിഡിഫയറുകള്‍, വൈറല്‍ ഫില്‍റ്ററുകള്‍, ഹൈഫ്ളോ നേസല്‍ ക്യാനുല ഉപകരണങ്ങള്‍, നോണ്‍ ഇന്‍വാസീവ് വെന്റിലേഷനുള്ള ഹെല്‍മ്മറ്റുകള്‍, ഐ.സി.യു വെന്റിലേറ്ററുകള്‍ക്ക് വേണ്ടിയുള്ള നോണ്‍ ഇന്‍വാസീവ് വെന്റിലേഷന്‍ ഓറോനേസല്‍ മാസ്‌ക്, നേസല്‍ മാസ്‌ക്, കോവിഡ് 19 വാക്സിന്‍, ഇന്‍ഫ്ളമേറ്ററി ഡയഗനോസ്റ്റിക് കിറ്റുകള്‍  (IL6),   ഡി-ഡൈമര്‍, സി.ആര്‍.പി (സി-റിയാക്ടീവ് പ്രോട്ടീന്‍), എല്‍.ഡി.എച്ച് (ലാക്ടേറ്റ് ഡി-ഹൈഡ്രോജനീസ്), ഫെറിട്ടിന്‍, പ്രോ കാല്‍സിസ്റ്റോണിന്‍ (പി.സി.റ്റി), ബ്ലഡ് ഗ്യാസ് റീഏജന്റുകള്‍ എന്നീ ഉല്‍പ്പന്നങ്ങള്‍ക്കാണ് നികുതി ഇളവ് ലഭ്യമാക്കിയത്. കൂടുതല്‍ വിവരങ്ങള്‍ക്ക്:   [email protected],   8330011259.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

'ഗുരുതരമായാല്‍ കണ്ണ് എടുത്തുകളയണം'; ബ്ലാക് ഫംഗസ് രോഗലക്ഷണങ്ങള്‍ എന്തെല്ലാം?