Publish Date: Tue, 01 Sep 2020 (15:37 IST)
Updated Date: Tue, 01 Sep 2020 (15:47 IST)
സംസ്ഥാനത്ത് ഇതുവരെ കോവിഡില്‍ നിന്ന് രോഗമുക്തി നേടിയവര്‍ അര ലക്ഷം കഴിഞ്ഞു. തിങ്കളാഴ്ചത്തെ കണക്കുപ്രകാരം 51,542 പേരാണ് ഇതുവരെ രോഗത്തെ അതിജീവിച്ചത്. കേരളത്തില്‍ തിങ്കളാഴ്ച 1530 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചതോടെ 23,488 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്.
കോവിഡ് ബാധിച്ച് ഇതുവരെ സംസ്ഥാനത്ത് മരിച്ചത് 294 പേരാണ്. അതേസമയം കൊവിഡ് മൂലം ഇന്ന് മൂന്ന് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. രണ്ടുപേര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലും ഒരാള്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലുമാണ് മരിച്ചത്. കോഴിക്കോട് മരിച്ച 53ഉം 58ഉം വയസുള്ള രണ്ടുപേര്‍ക്കും വൃക്ക രോഗം ഉണ്ടായിരുന്നു. മലപ്പുറത്ത് 95 വയസുള്ള ആമിനയാണ് മരിച്ചത്.