Publish Date: Thu, 08 Oct 2020 (08:42 IST)
Updated Date: Thu, 08 Oct 2020 (08:45 IST)
ചെങ്കല്‍ ഗ്രാമപഞ്ചായത്തിലെ കീഴ്കൊല്ല, പൊന്‍വിള, പൂവാര്‍ ഗ്രാമപഞ്ചായത്തിലെ പൂവാര്‍ ബണ്ട്, ആറ്റിങ്ങല്‍ മുന്‍സിപ്പാലിറ്റിയിലെ തച്ചൂര്‍കുന്ന്, ഗ്രാമം, തിരുവനന്തപുരം കോര്‍പ്പറേഷനിലെ പാതിരാപ്പള്ളി, മുടവന്‍മുഗള്‍ എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍ ഡോ. നവജ്യോത് ഖോസ പ്രഖ്യാപിച്ചു. ഇവയോട് ചേര്‍ന്നുള്ള പ്രദേശങ്ങളിലും ജാഗ്രത പുലര്‍ത്തണം. അടിയന്തര ആവശ്യങ്ങള്‍ക്കല്ലാതെ ആരുംതന്നെ കണ്ടെയിന്‍മെന്റ് സോണിനു പുറത്തു പോകാന്‍ പാടില്ലെന്നും കളക്ടര്‍ അറിയിച്ചു.
അതേസമയം പാങ്ങോട് ഗ്രാമപഞ്ചായത്തിലെ എക്സ് സര്‍വീസ്മെന്‍ കോളനി, വിളവൂര്‍ക്കല്‍ ഗ്രാമപഞ്ചായത്തിലെ ഓഫീസ് വാര്‍ഡ്(അമ്പലത്തിന്‍വിള, ലക്ഷംവീട് കോളനി പ്രദേശങ്ങള്‍), മലയിന്‍കീഴ് ഗ്രാമപഞ്ചായത്തിലെ മാവോട്ടുകോണം, ഗോവിന്ദമംഗലം, അണപ്പാട്(ഉദയാ ഗാര്‍ഡന്‍സ്), പോത്തന്‍കോട് ഗ്രാമപഞ്ചായത്തിലെ മഞ്ഞമല, ചെറുന്നിയൂര്‍ ഗ്രാമപഞ്ചായത്തിലെ താന്നിമൂട് എന്നീ പ്രദേശങ്ങളെ കണ്ടെയിന്‍മെന്റ് സോണില്‍ നിന്നും ഒഴിവാക്കിയതായി ജില്ലാ കളക്ടര്‍ അറിയിച്ചു.