Publish Date: Fri, 23 Oct 2020 (18:56 IST)
Updated Date: Fri, 23 Oct 2020 (19:01 IST)
ഇന്ന് 82 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. എറണാകുളം 22, കണ്ണൂര്‍ 15, തിരുവനന്തപുരം 14, തൃശൂര്‍ 8, കോഴിക്കോട് 6, മലപ്പുറം, കാസര്‍ഗോഡ് 5 വീതം, പത്തനംതിട്ട 4, കോട്ടയം 2, കൊല്ലം 1 എന്നിങ്ങനെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ 64,789 സാമ്പിളുകളാണ് പരിശോധിച്ചത്. റുട്ടീന്‍ സാമ്പിള്‍, എയര്‍പോര്‍ട്ട് സര്‍വയിലന്‍സ്, പൂള്‍ഡ് സെന്റിനല്‍, സിബി നാറ്റ്, ട്രൂനാറ്റ്, സിഎല്‍ഐഎ, ആന്റിജന്‍ അസ്സെ എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 42,12,611 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.