Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 6491 പേര്‍ക്ക്; 5770 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 65,106പേര്‍

ശ്രീനു എസ്
ബുധന്‍, 25 നവം‌ബര്‍ 2020 (17:48 IST)
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 6491 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. കോഴിക്കോട് 833, എറണാകുളം 774, മലപ്പുറം 664, തൃശൂര്‍ 652, ആലപ്പുഴ 546, കൊല്ലം 539, പാലക്കാട് 463, തിരുവനന്തപുരം 461, കോട്ടയം 450, പത്തനംതിട്ട 287, കണ്ണൂര്‍ 242, വയനാട് 239, ഇടുക്കി 238, കാസര്‍ഗോഡ് 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 66,042 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.83 ആണ്. റുട്ടീന്‍ സാമ്പിള്‍, സെന്റിനല്‍ സാമ്പിള്‍, സിബി നാറ്റ്, ട്രൂനാറ്റ്, പി.ഒ.സി.ടി. പി.സി.ആര്‍., ആര്‍.ടി. എല്‍.എ.എം.പി., ആന്റിജന്‍ പരിശോധന എന്നിവ ഉള്‍പ്പെടെ ഇതുവരെ ആകെ 60,18,925 സാമ്പിളുകളാണ് പരിശോധനയ്ക്കായി അയച്ചത്.
 
26 മരണങ്ങളാണ് ഇന്ന് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതോടെ ആകെ മരണം 2121 ആയി. ഇത് കൂടാതെ ഉണ്ടായ മരണങ്ങള്‍ എന്‍ഐവി ആലപ്പുഴയിലെ പരിശോധനയ്ക്ക് ശേഷം സ്ഥിരീകരിക്കുന്നതാണ്.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 95 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 5669 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 663 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. കോഴിക്കോട് 781, എറണാകുളം 566, മലപ്പുറം 628, തൃശൂര്‍ 634, ആലപ്പുഴ 530, കൊല്ലം 536, പാലക്കാട് 255, തിരുവനന്തപുരം 363, കോട്ടയം 444, പത്തനംതിട്ട 220, കണ്ണൂര്‍ 197, വയനാട് 219, ഇടുക്കി 201, കാസര്‍ഗോഡ് 95 എന്നിങ്ങനേയാണ് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

അനഘയെ വേണമെങ്കിൽ ഒരു സ്റ്റേറ്റ് മത്സരത്തിന് വിടാം, റിങ്ങിലെ അവളുടെ ചുവടുകൾ അത്രയും മനോഹരമാണ്: ജിംഷി ഖാലിദ്

വിവാദങ്ങൾക്കൊടുവിൽ എമ്പുരാൻ ഒ.ടി.ടി റിലീസിന്; എവിടെ കാണാം? റിലീസ് തീയതി

ഉണ്ണി മുകുന്ദന്റെ ഗെറ്റ് സെറ്റ് ബേബി ഒടിടിയിലേക്ക്, എവിടെ കാണാം?

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എല്ലാം കാണുക

ഏറ്റവും പുതിയത്

വൈദ്യപരിശോധനകള്‍ ഇല്ലാതിരുന്ന കാലത്ത് നാഡിമിടിപ്പ് നോക്കി രോഗങ്ങള്‍ കണ്ടെത്തിയിരുന്നതെങ്ങനെയെന്നറിയമോ?

സിയാലോറിയ എന്താണെന്നറിയാമോ, ഉറങ്ങുമ്പോള്‍ ഈ ബുദ്ധിമുട്ടുണ്ടോ

ലാവണ്ടർ പൂക്കളും നമ്മുടെ ആരോഗ്യവും; അറിയാം ഇക്കാര്യങ്ങൾ

വേഗത്തില്‍ വയസനാകാന്‍ ഫോണില്‍ നോക്കിയിരുന്നാല്‍ മതി! പുതിയ പഠനം

ഈ ശീലങ്ങൾ നിങ്ങളുടെ രോഗപ്രതിരോധശേഷിയെ ബാധിക്കാം

അടുത്ത ലേഖനം
Show comments