Select Your Language

Notifications

webdunia
webdunia
webdunia
webdunia

സുരക്ഷ വിലയിരുത്താന്‍ കരസേനാ മേധാവി നാഗാലാന്റിന്‍

Indian Army

ശ്രീനു എസ്

, ബുധന്‍, 25 നവം‌ബര്‍ 2020 (16:35 IST)
കരസേനാ മേധാവി ജനറല്‍ എം മുകന്ദ് നരവാനെ നാഗാലന്റില്‍.വടക്കുകിഴക്കന്‍ അതിര്‍ത്തിയിലെ സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്താനാണു അദ്ദേഹം നാഗാലാന്റിലെ ദിംപൂരില്‍ എത്തിയത്.ദിംപുരില്‍ എത്തിയ അദ്ദേഹം ഉന്നത ഉദ്യോഗസ്ഥരുമായി ചേര്‍ന്ന് സുരക്ഷ സ്ഥിതിഗതികള്‍ വിലയിരുത്തുകയും അസ്സം, നാഗാലാന്റ്, അരുണാചല്‍ പ്രദേശ്, മണിപ്പൂര്‍ എന്നീ സംസ്ഥാനങ്ങളിലെ അതിര്‍ത്തിയിലെ സൈനിക വിന്യാസത്തെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
 
മികച്ച സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സൈനികരെ അഭിനന്ദിച്ച അദ്ദേഹം സുരക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കുള്ള എല്ലാ പിന്തുണയും പ്രഖ്യാപിച്ചു. ഉന്നത ഉദ്യോഗസ്ഥരുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം അദ്ദേഹം നാഗാലാന്റിലെ വിവിധ സൈനിക കേന്ദ്രങ്ങളും നാഗാലാന്റിലും മണിപ്പൂരിലുമുള്ള അസ്സം റൈഫിള്‍സിന്റെ ആസ്ഥാനവും സന്ദര്‍ശിച്ചു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെരഞ്ഞെടുപ്പ്: പരപ്പനങ്ങാടിയില്‍ മത്സരിക്കാന്‍ രണ്ട് വെളിച്ചപ്പാടുകള്‍