Select Your Language

Notifications

webdunia
webdunia
webdunia
webdunia

കേരളത്തില്‍ മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത് നാലുജില്ലകളില്‍; നടത്തിയത് 1244 ആന്റിബോഡി പരിശോധനകള്‍

കേരളത്തില്‍ മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത് നാലുജില്ലകളില്‍;  നടത്തിയത് 1244 ആന്റിബോഡി പരിശോധനകള്‍

ശ്രീനു എസ്

, ശനി, 6 ഫെബ്രുവരി 2021 (20:59 IST)
കേരളത്തില്‍ തൃശൂര്‍, എറണാകുളം, പാലക്കാട് ജില്ലകളിലാണ് മൂന്നാംഘട്ട സീറോ സര്‍വയലന്‍സ് പഠനം നടത്തിയത്. 1244 ആന്റിബോഡി പരിശോധനകളാണ് നടത്തിയത്. അതിലാണ് 11.6 ശതമാനം പേരിലാണ് രോഗം വന്നുപോയതായി കണ്ടെത്തിയത്. മേയില്‍ നടന്ന ഒന്നാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.33 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 0.73 ശതമാനം ആയിരുന്നു. ആഗസ്റ്റില്‍ നടന്ന രണ്ടാം ഘട്ട പഠനത്തില്‍ കേളത്തില്‍ 0.8 ശതമാനം പേര്‍ക്ക് കോവിഡ് വന്നു പോയപ്പോള്‍ ഇന്ത്യയിലത് 6.6 ശതമാനം ആയിരുന്നു.
 
കേരളത്തില്‍ കോവിഡ് വന്നു പോയവരുടെ എണ്ണം കുറവായതിനാല്‍ ജനങ്ങള്‍ ഇനിയും ജാഗ്രത പുലര്‍ത്തേണ്ടതാണ്. മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും കൈകള്‍ ശുചിയാക്കുകയും വേണം.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 30 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്