Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോട്ടയം ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2580 ആയി

കോട്ടയം ജില്ലയില്‍ കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരുടെ എണ്ണം 2580 ആയി

ശ്രീനു എസ്

, വെള്ളി, 22 ജനുവരി 2021 (16:27 IST)
കോട്ടയം ജില്ലയില്‍ വ്യാഴാഴ്ച 890 പേര്‍ കോവിഡ് പ്രതിരോധ വാക്സിന്‍ സ്വീകരിച്ചു. ജില്ലയിലെ ഒന്‍പത് വിതരണ കേന്ദ്രങ്ങളില്‍ എട്ടിടത്തും മുന്‍കൂട്ടി നിശ്ചയിച്ചതുപോലെ ആരോഗ്യമേഖലയില്‍നിന്നുള്ള 100 പേര്‍ക്കു വീതം കുത്തിവയ്പ്പ് നല്‍കി. പാമ്പാടി കോത്തല സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയില്‍ 90 പേര്‍ക്കാണ് നല്‍കിയത്. ജനുവരി 16ന് ആരംഭിച്ച വാക്സിനേഷന്‍ നടപടികളില്‍ ഏറ്റവുമധികം പേര്‍ മരുന്നു സ്വീകരിച്ചതും ഇന്നലെയാണ്.
 
ഇതുവരെ ജില്ലയില്‍ വാക്സിന്‍ എടുത്തവരുടെ ആകെ എണ്ണം 2580 ആയി. കോവിഷീല്‍ഡ് വാക്സിന്റെ 24000 ഡോസ് കൂടി കോട്ടയത്ത് എത്തിച്ചിട്ടുണ്ട്. കോട്ടയം ജനറല്‍ ആശുപത്രിയിലെ വാക്‌സിന്‍ സ്റ്റോറില്‍ സൂക്ഷിച്ചിരിക്കുന്ന വാക്സിന്‍ ആവശ്യമനുസരിച്ച് വിതരണ കേന്ദ്രങ്ങളിലേക്ക് നല്‍കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

ചൂടുകാലത്ത് വിയർപ്പ് കൂടും, പരിഹാരം ഈ നാടൻ വിദ്യകൾ !