Webdunia - Bharat's app for daily news and videos

Install App

കോട്ടയം ജില്ലയില്‍ കോവിഡ് വാക്‌സിനേഷന്‍ ഒരു ലക്ഷം പിന്നിട്ടു

ശ്രീനു എസ്
തിങ്കള്‍, 15 മാര്‍ച്ച് 2021 (16:09 IST)
കോട്ടയം: ജില്ലയില്‍ ജനുവരി 16ന് ആരംഭിച്ച കോവിഡ് വാക്‌സിനേഷന്‍ ഒരു ലക്ഷം ഡോസ് പിന്നിട്ടു.രണ്ടാം ഡോസ് ഉള്‍പ്പെടെ 1,15,412 ഡോസ് വാക്‌സിനാണ് ഇതുവരെ വിതരണം ചെയ്തത്. ആകെ 94433 പേര്‍ സ്വീകരിച്ചു. ഇതില്‍ 90394 പേര്‍ കോവിഷീല്‍ഡും 4039 പേര്‍ കോവാക്‌സിനുമാണ് സ്വീകരിച്ചത്.
 
ആദ്യഘട്ടത്തില്‍ ആരോഗ്യപ്രവര്‍ത്തകര്‍, കോവിഡ് മുന്നണി പ്രവര്‍ത്തകര്‍, തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്കും രണ്ടാം ഘട്ടത്തില്‍ മുന്‍ഗണനാ വിഭാഗങ്ങളില്‍ പെട്ട പൊതുജനങ്ങള്‍ക്കുമാണ് വാക്‌സിന്‍ നല്‍കിയത്.
 
ജില്ലയില്‍ വാക്‌സിന്‍ നല്‍കാന്‍ ഉദ്ദേശിച്ചിരുന്ന 28660 ആരോഗ്യ പ്രവര്‍ത്തകര്‍ക്കും ആദ്യ ഡോസ് വാക്‌സിന്‍ നല്‍കി. ഗര്‍ഭിണികള്‍, മുലയൂട്ടുന്ന അമ്മമാര്‍, വിവിധ തരം അലര്‍ജികള്‍ ഉള്ളവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെട്ടവര്‍ ഒഴികെയുള്ള ആരോഗ്യ പ്രവര്‍ത്തകരാണ് ഇതില്‍ ഉള്‍പ്പെടുന്നത്.ഇവരില്‍ 20688 പേര്‍ (85ശതമാനം) രണ്ടാം ഡോഡ് സ്വീകരിച്ചു.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ഗില്ലിന് കണ്ണുകടി, വൈഭവിന്റെ പ്രകടനം ഭാഗ്യം മാത്രമെന്ന് പ്രതികരണം, കഴിവിനെ അംഗീകരിക്കാന്‍ പഠിക്കണമെന്ന് ആരാധകര്‍

'വിൻസിയെ കണ്ട് പഠിക്കൂ, കഞ്ചാവ്‌ വീരന്മാരെ താങ്ങരുത്'; യുവതാരങ്ങളോട് സോഷ്യൽ മീഡിയ

'എരിതീയില്‍ എണ്ണ പകര്‍ന്നതിന് നന്ദി..'; കഞ്ചാവ് ഉപയോഗം നോര്‍മലൈസ് ചെയ്ത് യുവതാരങ്ങള്‍!

എമ്പുരാൻ ഇന്ന് മുതൽ ഒ.ടി.ടിയില്‍; എവിടെ കാണാം?

വന്നതുപോലെ തിരിച്ചിറക്കം: പവന് 2200 രൂപ കുറഞ്ഞ് സ്വര്‍ണവില

എല്ലാം കാണുക

ഏറ്റവും പുതിയത്

നിങ്ങൾക്ക് യൂറിക് ആസിഡ് ഉണ്ടോ എന്ന് എങ്ങനെ അറിയാം?

ഈ ആളുകള്‍ അവോക്കാഡോ കഴിക്കരുത്!

മള്‍ട്ടി വിറ്റാമിന്‍ കഴിക്കുന്നത് നല്ലതാണോ, ഇക്കാര്യങ്ങള്‍ അറിയണം

ഈ വര്‍ഷം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത് 12 മസ്തിഷ്‌ക ജ്വര കേസുകള്‍; കേരളത്തിലെ മരണ നിരക്ക് 25 ശതമാനമാക്കി കുറയ്ക്കാന്‍ സാധിച്ചു

ഈ ചൂടുകാലത്ത് ആശ്വാസം; എ.സി ഇല്ലാതെ തന്നെ മുറി തണുപ്പിക്കാൻ വഴികളുണ്ട്

അടുത്ത ലേഖനം
Show comments