ലണ്ടനില്‍ നിന്നെത്തി, വീട്ടില്‍ ഒതുങ്ങിക്കൂടി സംഗക്കാര!

സുബിന്‍ ജോഷി

തിങ്കള്‍, 23 മാര്‍ച്ച് 2020 (21:45 IST)
കൊറോണയ്‌ക്കെതിരായ പോരാട്ടത്തിലാണ് ശ്രീലങ്കയുടെ എക്കാലത്തെയും മികച്ച ക്രിക്കറ്റര്‍മാരില്‍ ഒരാളായ കുമാര്‍ സംഗക്കാര. ലണ്ടന്‍ സന്ദര്‍ശനം കഴിഞ്ഞെത്തിയ കുമാര്‍ സംഗക്കാരയും ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുകയാണ്. ഇതുവരെ രോഗ ലക്ഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെങ്കിലും ശ്രീലങ്കന്‍ സര്‍ക്കാറിന്റെ നിര്‍ദേശത്തെത്തുടര്‍ന്ന് സ്വയം ക്വറന്റൈനില്‍ പ്രവേശിക്കുകയായിരുന്നു.
 
വിദേശ യാത്ര കഴിഞ്ഞെത്തുന്നവര്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിക്കണമെന്നാണ് ശ്രീലങ്കന്‍ സര്‍ക്കാരിന്‍റെ നിര്‍ദേശം. അത് അനുസരിക്കുകയാണ് സംഗക്കാര ചെയ്‌തത്. കഴിഞ്ഞയാഴ്ചയാണ് സംഗക്കാര ലണ്ടനില്‍ നിന്ന് ശ്രീലങ്കയില്‍ മടങ്ങിയെത്തിയത്. 
 
സംഗക്കാര കുറച്ചുനാളുകളായി ലണ്ടനിലായിരുന്നെങ്കിലും യൂറോപ്പില്‍ കൊറോണ പടര്‍ന്നുപിടിച്ചതോടെയാണ് അദ്ദേഹം  നാട്ടിലേക്ക് മടങ്ങിയത്. നിലവില്‍ എല്ലാ ക്രിക്കറ്റ് മത്സരങ്ങളും കൊറോണ വ്യാപനത്തെത്തുടര്‍ന്ന് നിര്‍ത്തിയിരിക്കുകയാണ്.  ഐ പി എല്‍ അനിശ്ചിതത്തിലായതിന് പിന്നാലെ ട്വന്‍റി 20 ലോകകപ്പും പ്രതിസന്ധിയിലാകുമെന്നാണ് സൂചനകള്‍.

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം പ്രമേഹത്തിനുള്ള പരിഹാരം അടുക്കളയിൽതന്നെ ഉണ്ട്, അറിയൂ !