Webdunia - Bharat's app for daily news and videos

Install App

മടിക്കൈ ഗ്രാമപഞ്ചായത്തില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍

ശ്രീനു എസ്
വെള്ളി, 9 ജൂലൈ 2021 (12:47 IST)
കാസര്‍ഗോഡ്: ജൂലൈ 14വരെ മടിക്കൈ ഗ്രാമ പഞ്ചായത്ത് പരിധിയില്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ നടപ്പിലാക്കാന്‍ പഞ്ചായത്ത്തല ജാഗ്രതാ സമിതി തീരുമാനിച്ചു. അവശ്യസാധനങ്ങള്‍ വില്‍ക്കുന്ന കടകള്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് രണ്ട് വരെയും, ഹോട്ടലുകള്‍ (ഹോംഡെലിവറി മാത്രം) വൈകുന്നേരം ഏഴ് വരെയും അനുവദിക്കും. പൊതുഗതാഗതം പൂര്‍ണ്ണമായും നിരോധിക്കും. കണ്‍സ്ട്രക്ഷന്‍ വര്‍ക്കുകള്‍, ക്വാറികള്‍, പണകള്‍ തുടങ്ങി മറ്റെല്ലാ നിര്‍മ്മാണ മേഖലയിലെ പ്രവര്‍ത്തനങ്ങളും നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു. 
 
അത്യാവശ്യ ചടങ്ങുകള്‍ മാത്രം കോവിഡ് ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത് പ്രൊട്ടോകോള്‍ പ്രകാരം അനുവദനീയമായ എണ്ണം ആളുകളെ പങ്കെടുപ്പിച്ച് നടത്താന്‍ അനുവദിക്കും. തൊഴിലുറപ്പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും നിര്‍ത്തിവെക്കും. ബാങ്കുകളിലെയും, പൊതുസ്ഥലങ്ങളിലേയും തിരക്ക് ഒഴിവാക്കുന്നതിനും കോവിഡ് വാക്‌സിനേഷന്‍ ക്യാമ്പുകള്‍ വാര്‍ഡ്തലത്തില്‍ നടത്തുന്നതിനും തീരുമാനിച്ചു. ഗ്രൗണ്ടുകളില്‍ കായിക വിനോദങ്ങള്‍ അനുവദിക്കില്ല. യോഗങ്ങളെല്ലാം ഓണ്‍ലൈന്‍ വഴി മാത്രമേ ചേരാവൂ.

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

എമ്പുരാന്‍ എഫക്ടോ? ഫെമ നിയമം ലംഘിച്ച് 1000 കോടിയുടെ തിരിമറി, ഗോകുലം ഗോപാലന്റെ വീടടക്കം അഞ്ചിടങ്ങളില്‍ ഇ ഡി റെയ്ഡ്

ഈ ബഹളങ്ങളൊന്നും ഇല്ലായിരുന്നെങ്കിൽ പൊട്ടേണ്ടിയിരുന്ന സിനിമ, എമ്പുരാനെ പറ്റി സൗമ്യ സരിൻ

എട്ടാം ക്ലാസ് പരീക്ഷാഫലം നാളെ, മിനിമം മാർക്ക് ഇല്ലെങ്കിൽ വീണ്ടും ക്ലാസും പരീക്ഷയും

ഞങ്ങളുടെ ഭായ് യുടെ കരിയര്‍ നശിപ്പിച്ചത് പോരെ, സിക്കന്ദര്‍ തകര്‍ന്നടിഞ്ഞതിന് നിര്‍മാതാവിന്റെ ഭാര്യക്കെതിരെ സൈബര്‍ ആക്രമണം!

ഏത് ചാനലിൽ നിന്നാണ്?, കൈരളിയാണോ... ബെസ്റ്റ്, പറയാൻ സൗകര്യമില്ല, മാധ്യമങ്ങൾക്ക് മുന്നിൽ ക്ഷുഭിതനായി സുരേഷ് ഗോപി

എല്ലാം കാണുക

ഏറ്റവും പുതിയത്

യൂറിക് ആസിഡ് കൂടുതലുള്ളവര്‍ക്ക് ഓറഞ്ച് കഴിക്കാമോ

നെയ്യ് കഴിക്കാൻ കൃത്യ സമയമൊക്കെയുണ്ട്, എപ്പോഴെന്നറിയാമോ?

ഈ ആറുകാരണങ്ങള്‍ നിങ്ങളെ നടുവേദനക്കാരാക്കും!

മലബന്ധം പ്രശ്‌നക്കാരനാണ്; രാവിലെ ഒരു കപ്പ് കാപ്പികുടിക്കുന്നത് നല്ലതാണ്

ചൂടാണെന്ന് കരുതി അധികം തണുപ്പിക്കാൻ നോക്കണ്ട, അമിതമായുള്ള എയര്‍ക്കണ്ടീഷണര്‍ ഉപയോഗം ആരോഗ്യത്തിന് ദോഷം ചെയ്യാം

അടുത്ത ലേഖനം
Show comments