Webdunia - Bharat's app for daily news and videos

Install App

കൊറോണ: ലോകത്തെ ഞെട്ടിച്ച് മുസാഫിര്‍ കയാസന്‍

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 10 ഫെബ്രുവരി 2022 (19:56 IST)
ലോകത്ത് അവസാനമില്ലെന്ന മട്ടില്‍ കൊവിഡ് വിളയാടുകയാണ്. ലോകത്ത് ഇതുവരെയും 40 കോടിയിലധികം പേര്‍ക്ക് കൊവിഡ് ബാധിച്ചുകഴിഞ്ഞു. ലക്ഷകണക്കിന് പേര്‍ മരിക്കുകയും ചെയ്തു. പലര്‍ക്കും പല തവണയാണ് കൊവിഡ് വന്നത്. എന്നാല്‍ ഒരാള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചത് 78 തവണയാണ്. തുര്‍ക്കിയിലെ മുസാഫിര്‍ കയാസന്‍ എന്ന 56കാരനെയാണ് കൊറോണ ഇത്തരത്തില്‍ വേട്ടയാടിയത്. ഇതിനാല്‍ കഴിഞ്ഞ ഒരു വര്‍ഷത്തിലേറെയായി അദ്ദേഹം ക്വാറന്റൈനില്‍ കഴിയുകയാണ്. 2020 നവംബറിലാണ് ഇദ്ദേഹത്തിന് ആദ്യം കൊവിഡ് ബാധിച്ചത്.
 
തുടര്‍ന്ന് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ നെഗറ്റീവാകുകയും ചെയ്തു. എന്നാല്‍ വീണ്ടും കൊവിഡ് ബാധിതനാകുകയായിരുന്നു. ഇതിനു ശേഷം ഇദ്ദേഹം നെഗറ്റീവായിട്ടില്ല. 78 തവണ കൊവിഡ് ടെസ്റ്റു നടത്തിയപ്പോഴും ഫലം പോസിറ്റീവായിരുന്നു. 
 
ഓരോ തവണ കൊവിഡ് പരിശോധിക്കുമ്പോഴും ഇദ്ദേഹം ക്വാറന്റൈനില്‍ പോകും. അങ്ങനെ 14മാസം തുടര്‍ച്ചയായി ക്വാറന്റൈനിലായ ഇദ്ദേഹത്തിന്റെ സാമൂഹിക ജീവിതം അവസാനിച്ചിരിക്കുകയാണ്. കൊറോണ നെഗറ്റീവാകാത്തതുകൊണ്ട് ഇദ്ദേഹത്തിന് വാക്സിനെടുക്കാനും സാധിച്ചിട്ടില്ല. ബന്ധുക്കളെ റൂമിനകത്തു നിന്ന് ജനല്‍ വഴിയാണ് ഇദ്ദേഹം കാണുന്നത്. 
 
കയാസണിന് ലുക്കീമിയ എന്ന രക്താര്‍ബുദം ഉണ്ട്. അതിനാല്‍ ഇദ്ദേഹത്തിന്റെ പ്രതിരോധ ശേഷി തീരെ കുറവാണ്. പ്രതിരോധ ശേഷി കൂടാനുള്ള മരുന്ന് കഴിക്കുന്നുണ്ട്. പതിയെ ഇത് ശരിയാകുമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്. 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

ജയസൂര്യയ്ക്കെതിരെയുണ്ടായ ആരോപണം ഞെട്ടിച്ചു, അതിന് ശേഷം സംസാരിച്ചിട്ടില്ല: നൈല ഉഷ

നിങ്ങളുടെ റിലേഷന്‍ഷിപ് ടോക്‌സിക് ആണോ എന്ന് തിരിച്ചറിയുന്നതെങ്ങനെ?

കേരളത്തിന്റെ 'കെ ഷോപ്പി'; രണ്ട് ദിവസത്തിനിടെ പോര്‍ട്ടല്‍ സന്ദര്‍ശിച്ചത് രണ്ട് ലക്ഷം പേര്‍

പനിക്കും തലവേദനയ്ക്കും ചുമ്മാ കഴിക്കാനല്ല പാരസെറ്റമോൾ, ഓവർ ഡോസായാൽ ദോഷം ഏറെ

സ്ത്രീകളിലെ എൻഡോമെട്രിയോസിസിനെ എങ്ങനെ തിരിച്ചറിയാം, ഈ ലക്ഷണങ്ങൾ അവഗണിക്കരുത്

എല്ലാം കാണുക

ഏറ്റവും പുതിയത്

പല്ല് തേയ്ക്കുന്ന സമയത്ത് ഇങ്ങനെ ചെയ്തില്ലെങ്കില്‍ വായ്‌നാറ്റം ഉറപ്പ് !

ഉറക്കക്കുറവ്, ഭക്ഷണം ഒഴിവാക്കല്‍, ഫാസ്റ്റ് ഫുഡ്; പ്രമേഹ രോഗിയാകാന്‍ ഇതൊക്കെ മതി

മഞ്ഞളിലെ മായം കണ്ടെത്താം!

വണ്ണം കുറയ്ക്കണോ, പഴയ രീതികള്‍ മാറ്റു!

കുട്ടികളോട് ഈ ഏഴുകാര്യങ്ങള്‍ ചെയ്യരുത്!

അടുത്ത ലേഖനം
Show comments