കൊവിഡ് വാക്സിന്റെ രണ്ടാം ഡോസ് സ്വീകരിച്ചയാള്‍ക്ക് അഞ്ചുദിവസത്തിനു ശേഷം കൊവിഡ് സ്ഥിരീകരിച്ചു. ഗുജറാത്തിലാണ് സംഭവം. ഗുജറാത്ത് ഗാന്ധിനഗറിലെ ചീഫ് ഹെല്‍ത്ത് ഓഫീസറായ ഡോക്ടര്‍ എം എച്ച് സോളാങ്കിയാണ് ഇക്കാര്യം അറിയിച്ചത്. ഫെബ്രുവരി 15നായിരുന്നു ഇയാള്‍ കൊവിഡ് വാക്സിനേഷന്റെ അവസാന ഡോസ് സ്വീകരിച്ചത്. ഇതിനു ശേഷം ഫെബ്രുവരി 20ന് ഇയാള്‍ക്ക് കൊവിഡ് സ്ഥിരീകരിക്കുകയായിരുന്നു.
അതേസമയം കൊവിഡ് വാക്സിനേഷന്റെ രണ്ടു ഡോസും സ്വീകരിച്ച് ശരീരത്തില്‍ കൊവിഡിനെതിരായ ആന്റിബോഡി ഉണ്ടാകാന്‍ ഏകദേശം 45 ദിവസം വേണ്ടി വരുമെന്ന് ഡോക്ടര്‍ എംഎച്ച് സോളാങ്കി പറഞ്ഞു. വാക്സിന്‍ സ്വീകരിച്ചു കഴിഞ്ഞാലും മാസ്‌ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.