Webdunia - Bharat's app for daily news and videos

Install App

സംസ്ഥാനത്ത് ഇന്ന് 2,222 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; പുതിയ കണക്കുകള്‍ ഇങ്ങനെ

Webdunia
വ്യാഴം, 3 മാര്‍ച്ച് 2022 (18:11 IST)
സംസ്ഥാനത്ത് ഇന്ന് 2,222 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു
 
തിരുവനന്തപുരം 432, എറണാകുളം 354, കോട്ടയം 213, കൊല്ലം 197, കോഴിക്കോട് 177, തൃശൂര്‍ 126, ഇടുക്കി 118, ആലപ്പുഴ 114, മലപ്പുറം 102, പത്തനംതിട്ട 100, വയനാട് 89, കണ്ണൂര്‍ 85, പാലക്കാട് 70, കാസര്‍ഗോഡ് 45 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 36,061 സാമ്പിളുകളാണ് പരിശോധിച്ചത്.
 
സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 83,309 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 81,767 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1542 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 224 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
 
നിലവില്‍ 19,051 കോവിഡ് കേസുകളില്‍, 8.4 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്.
 
കഴിഞ്ഞ 24 മണിക്കൂറിനിടെ 3 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 70 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം കേന്ദ്രസര്‍ക്കാരിന്റെ പുതിയ മാര്‍ഗനിര്‍ദേശമനുസരിച്ച് അപ്പീല്‍ നല്‍കിയ 88 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ സംസ്ഥാനത്തെ ആകെ മരണം 65,758 ആയി.
 
ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 10 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 2093 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 94 പേരുടെ സമ്പര്‍ക്ക ഉറവിടം വ്യക്തമല്ല. 25 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്.
 
രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 4673 പേര്‍ രോഗമുക്തി നേടി. തിരുവനന്തപുരം 847, കൊല്ലം 121, പത്തനംതിട്ട 243, ആലപ്പുഴ 240, കോട്ടയം 536, ഇടുക്കി 296, എറണാകുളം 650, തൃശൂര്‍ 342, പാലക്കാട് 223, മലപ്പുറം 330, കോഴിക്കോട് 415, വയനാട് 227, കണ്ണൂര്‍ 168, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് രോഗമുക്തിയായത്. ഇതോടെ 19,051 പേരാണ് രോഗം സ്ഥിരീകരിച്ച് ഇനി ചികിത്സയിലുള്ളത്. 64,21,042 പേര്‍ ഇതുവരെ കോവിഡില്‍ നിന്നും മുക്തി നേടി.
 

അനുബന്ധ വാര്‍ത്തകള്‍

വായിക്കുക

'അമ്പോ.. ഇത് ഞെട്ടിക്കും', പ്രശാന്ത് നീല്‍ ചിത്രത്തില്‍ ജൂനിയര്‍ എന്‍ടിആറിന്റെ വില്ലനായി ടൊവിനോ

വിഴുപ്പലക്കാതെ പ്രശ്‌നങ്ങൾ പരിഹരിക്കൂ: നിർമാതാക്കളോട് സാന്ദ്ര തോമസ്

Biju Menon-Samyuktha Varma Love Story: ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചത് 'മേഘമല്‍ഹാറി'ല്‍ അഭിനയിച്ചു കൊണ്ടിരിക്കുമ്പോള്‍; ബിജു മേനോന്‍-സംയുക്ത പ്രണയകഥ

കൂടെയുണ്ടാകുമെന്ന് ബേസില്‍ തന്ന ഉറപ്പാണ് നിര്‍ണായകമായത്, കേരളത്തിന്റെ രഞ്ജി പ്രവേശനത്തില്‍ മനസ്സ് തുറന്ന് സല്‍മാന്‍ നിസാര്‍

പ്രേമം ലുക്കിൽ നിവിൻ പോളി; തിരിച്ചുവരവ് പൊളിക്കും!

എല്ലാം കാണുക

ഏറ്റവും പുതിയത്

തടി കുറഞ്ഞവർക്കും ഫാറ്റി ലിവർ വരുമോ? വരില്ലെന്ന് കരുതുന്നത് അബദ്ധം!

തൈറോയ്ഡ് പ്രശ്നങ്ങൾ: സ്ത്രീകളിൽ കൂടുതൽ സാധ്യത

എത്ര കഴിച്ചിട്ടും വിശപ്പ് മാറുന്നില്ലെ, ഇക്കാര്യങ്ങള്‍ അറിയണം

തണുപ്പ് സമയത്ത് എല്ലുകളില്‍ വേദന തോന്നും, ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

ശ്വാസകോശത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ ഈ ഭക്ഷണങ്ങൾ

അടുത്ത ലേഖനം
Show comments