Select Your Language

Notifications

webdunia
webdunia
webdunia
webdunia

സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസര്‍

സംസ്ഥാനത്ത് ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസര്‍

ശ്രീനു എസ്

, ചൊവ്വ, 4 മെയ് 2021 (08:40 IST)
ക്വാറന്റീനില്‍ കഴിയുന്നവര്‍ പുറത്തുപോകുന്നില്ലെന്ന് ഉറപ്പാക്കാനായി പഞ്ചായത്തുകളിലെ എല്ലാ വാര്‍ഡിലും ഒരു വനിതാ പോലീസ് ഓഫീസറെ വീതം നിയോഗിക്കും. വനിതാ പോലീസ് സ്റ്റേഷന്‍, വനിതാ സെല്‍, വനിതാ സ്വയം പ്രതിരോധ സംഘം എന്നിവിടങ്ങളിലെ വനിതാ പോലീസ് ഉദ്യോഗസ്ഥര്‍ എന്നിവരെയാണ് ഇതിനായി നിയോഗിക്കുക. സ്റ്റേറ്റ് പോലീസ് മീഡിയ സെന്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ഇവരുടെ പ്രവര്‍ത്തനം നിരീക്ഷിക്കും. 
 
സംസ്ഥാന വനിതാ സെല്ലിലെ വനിതാ പോലീസുകാരെയും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് നിയോഗിക്കാന്‍ തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ക്കും തിരുവനന്തപുരം റൂറല്‍ പോലീസ് മേധാവിക്കും നിര്‍ദ്ദേശം നല്‍കി. വനിതാ സെല്‍ എസ്പി പരമാവധി വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഇതിനായി കണ്ടെത്തും. ഈ ജോലികള്‍ക്കായി വനിതാ പോലീസ് ഉദ്യോഗസ്ഥരെ പരമാവധി അവരുടെ നാട്ടില്‍ തന്നെ നിയോഗിക്കും.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ചത് 81 ആരോഗ്യപ്രവര്‍ത്തകര്‍ക്ക്; 13പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍