Select Your Language

Notifications

webdunia
webdunia
webdunia
webdunia

ലോക്ക് ഡൗണിനുശേഷം തൊഴിലിടങ്ങളിൽ എങ്ങനെ പെരുമാറണം, പരസ്യ ചിത്രവുമായി അക്ഷയ് കുമാർ

ലോക്ക് ഡൗണിനുശേഷം തൊഴിലിടങ്ങളിൽ എങ്ങനെ പെരുമാറണം, പരസ്യ ചിത്രവുമായി അക്ഷയ് കുമാർ

അനിരാജ് എ കെ

, ബുധന്‍, 3 ജൂണ്‍ 2020 (20:45 IST)
ലോക്ക് ഡൗണിനുശേഷം രാജ്യത്ത് ഇളവുകളോടെ തൊഴിലിടങ്ങളിലേക്ക്  തൊഴിലാളികൾ എത്തിത്തുടങ്ങുന്ന സാഹചര്യത്തിൽ ആളുകളിൽ മാസ്ക് ധരിക്കുന്നത് പ്രോത്സാഹിപ്പിക്കുന്നതിനായി ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം പുതിയ പരസ്യം പുറത്തിറക്കി. ആളുകളിൽ ഉന്മേഷവും ,അവബോധവും ഉണ്ടാക്കുന്നതിനുവേണ്ടി ബോളിവുഡ് നടൻ അക്ഷയ് കുമാറാണ് ഒന്നര മിനിറ്റ് ദൈർഘ്യമുള്ള പരസ്യത്തിൽ അഭിനയിക്കുന്നത്. 
 
മാസ്ക് ധരിച്ച ജോലിക്ക് പോകാൻ തയ്യാറാകുന്ന അക്ഷയ് കുമാറിനെ വീഡിയോയുടെ തുടക്കത്തിൽ കാണാം. എന്നാൽ കൊറോണ വൈറസ് വ്യാപനത്തിന് സാഹചര്യത്തിൽ എന്തിനാണ് ജോലിക്ക് പോകുന്നത് എന്ന് അയൽക്കാരൻ ചോദിക്കുമ്പോൾ അക്ഷയ് കുമാർ പറയുന്ന മറുപടിയിലൂടെ ആണ് ഈ പരസ്യം മുന്നോട്ടുപോകുന്നത്. 
 
എല്ലാ സുരക്ഷാ നടപടികളും പിന്തുടരുകയാണെങ്കിൽ ആളുകൾക്ക് അവരുടെ ജോലി എങ്ങനെ പുനരാരംഭിക്കാമെന്നതിനെക്കുറിച്ച് അക്ഷയ് കുമാർ അയൽക്കാരനെയും കാഴ്ചക്കാരെയും വിശദീകരിക്കുന്നു. ആളുകൾ മാസ്ക് ധരിക്കുകയും ഇടയ്ക്കിടെ കൈ കഴുകുകയും ചെയ്യണമെന്നും, ഒരാൾക്ക് രോഗം പിടിപെട്ടാൽ, സാഹചര്യം കൈകാര്യം ചെയ്യാൻ സർക്കാർ ആശുപത്രികളും ക്ലിനിക്കുകളും സജ്ജീകരിച്ചിട്ടുണ്ടെന്നും പരസ്യത്തിലൂടെ അക്ഷയ് കുമാർ അയൽക്കാരന് പറഞ്ഞുകൊടുക്കുന്നു.
 
കോറോണ വൈറസിനെതിരെയുള്ള പോരാടുന്നതിന് സർക്കാരിനെ സഹായിക്കുന്നതിനായി പിഎം-കെയർസ് ഫണ്ടിലേക്ക് 25 കോടി രൂപയും താരം നൽകി. ഇതിനുപുറമെ മുംബൈയിലെ മുനിസിപ്പൽ കോർപ്പറേഷൻ ഫോർ പേഴ്‌സണൽ പ്രൊട്ടക്ഷൻ എക്യുപ്‌മെന്റിന് (പിപിഇ) മൂന്ന് കോടി രൂപയും അക്ഷയ് കുമാർ നൽകി. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

പൃഥ്വിരാജിന്‍റെ കൊവിഡ് പരിശോധന ഫലം നെഗറ്റീവ്