Publish Date: Sun, 28 Mar 2021 (15:42 IST)
Updated Date: Sun, 28 Mar 2021 (15:45 IST)
ആദ്യമായി മുംബൈയില്‍ കൊവിഡ് കേസുകള്‍ 6000 കടന്നു. ഇതോടെ മുംബൈയിലെ ആകെ കോവിഡ് കേസുകളുടെ എണ്ണം 3,91,751 ആയി. നിലവില്‍ രോഗബാധിതരായി ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 41,609 ആയിട്ടുണ്ട്. അതേസമയം മുംബൈയിലെ കൊവിഡ് മരണസംഖ്യ 11,641 ആയിട്ടുണ്ട്. കഴിഞ്ഞ 24മണിക്കൂറിനിടെ 12പേരാണ് കൊവിഡ് ബാധിച്ച് മരണപ്പെട്ടത്.