Select Your Language

Notifications

webdunia
webdunia
webdunia
Tuesday, 8 April 2025
webdunia

ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി, ഉയർന്ന വ്യാപനശേഷി, ആശങ്ക

ജനിതകമാറ്റം
, തിങ്കള്‍, 7 ജൂണ്‍ 2021 (13:00 IST)
ഇന്ത്യയിൽ പുതിയ കൊവിഡ് വകഭേദം കണ്ടെത്തി. ബി.1.1.28.2 എന്ന ജനിതക വ്യതിയാനം വന്ന കൊറോണ വൈറസിനെ‌യാണ് കണ്ടെത്തിയത്. പുനെയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജി നടത്തിയ ജനിതകശ്രേണികരണത്തിലാണ് ഇത് കണ്ടെത്തിയത്.
 
ബ്രസീൽ,ബ്രിട്ടൺ എന്നിവിടങ്ങളിൽ നിന്നും വന്നവരിലാണ് പുതിയ കൊവിഡ് വകഭേദം കണ്ടെത്തിയത്. ഭാരം കുറയാൻ പുതിയ വൈറസ് കാരണമാകുമെന്നാണ് വിലയിരുത്തൽ. കൂടാതെ ശ്വാസകോശ സംബന്ധമായ അസുഖങ്ങളടക്കമുള്ള മറ്റ് രോഗലക്ഷണങ്ങളും ഈ വൈറസ് കാണിക്കും. ഡെൽറ്റാ വകഭേദത്തിന് സമാനമായി വ്യാപനശേഷി കൂടുതലായ വൈറസ് ആൽഫ വകഭേദത്തേക്കാൾ അപകട‌കരമാണെന്നും ഗവേഷകർ പറയുന്നു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൊവാക്‌സിനേക്കാൾ ആന്റിബോഡി രൂപപ്പെട്ടത് കൊവിഷീൽഡ് സ്വീകരിച്ചവരിൽ