Publish Date: Thu, 17 Mar 2022 (11:53 IST)
Updated Date: Thu, 17 Mar 2022 (11:55 IST)
കോവിഡിന്റെ പുതിയ വകഭേദം ഇസ്രയേലില്‍ സ്ഥിരീകരിച്ചു. രണ്ട് പേരിലാണ് കോവിഡിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ചിരിക്കുന്നതെന്ന് ഇസ്രയേല്‍ ആരോഗ്യമന്ത്രാലയം അറിയിച്ചു. ഒമിക്രോണ്‍ വകഭേദത്തിന്റെ ബിഎ 1, ബിഎ 2 എന്നിങ്ങനെ രണ്ട് ഉപവകഭേദങ്ങള്‍ അടങ്ങിയതാണ് പുതിയ വകഭേദമെന്നും ഇസ്രായേല്‍ ആരോഗ്യ മന്ത്രാലയത്തിന്റെ പ്രസ്താവനയില്‍ പറയുന്നു. ചെറിയ തോതിലുള്ള പനി, തലവേദന, പേശികളുടെ തളര്‍ച്ച എന്നിവയാണ് പ്രധാന രോഗലക്ഷണങ്ങള്‍. നിലവില്‍ സമൂഹ വ്യാപനം നടന്നിട്ടില്ലെന്നും പ്രത്യേക ചികിത്സ ഇതിന് ആവശ്യമില്ലെന്നുമാണ് ഇസ്രായേല്‍ ആരോഗ്യമന്ത്രാലയം പറയുന്നത്.