Select Your Language

Notifications

webdunia
webdunia
webdunia
webdunia

അടുത്ത ഫെബ്രുവരിയോടെ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകും, കൊവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെ ആണെന്ന് പഠനം

അടുത്ത ഫെബ്രുവരിയോടെ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകൾ ഉണ്ടാകും, കൊവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യയെ ആണെന്ന് പഠനം
, ബുധന്‍, 8 ജൂലൈ 2020 (17:40 IST)
കൊവിഡ് പ്രതിരോധത്തിന് പുതിയ വാക്‌സിൻ വരുന്നത് വരെ രോഗം ഏറ്റവും മോശമായി ബാധിക്കപ്പെടുന്ന രാജ്യങ്ങളിലൊന്ന് ഇന്ത്യയായിരിക്കുമെന്ന് പഠനം. അടുത്തവർഷം ഫെബ്രുവരിയാകുമ്പോഴേക്കും ഇന്ത്യയിൽ പ്രതിദിനം 2.87 ലക്ഷം കൊവിഡ് കേസുകൾ വരെ സംഭവിക്കാമെന്നാണ് മുന്നറിയിപ്പ്.മസാച്യുസെറ്റ്സ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ ​ഗവേഷകർ നടത്തിയ പഠനമാണ് ഈ കണ്ടെത്തലിലേക്ക് നയിച്ചത്.
 
കോവിഡ് ഏറ്റവും മോശമായി ബാധിക്കുക ഇന്ത്യ, അമേരിക്ക, ​ദക്ഷിണാഫ്രിക്ക, ഇറാൻ, ഇന്തൊനേഷ്യ, നൈജീരിയ, തുർക്കി, ഫ്രാൻസ്, ജർമ്മനി എന്നീ രാജ്യങ്ങളെയാകും. ജനസംഖ്യയും രോഗവ്യാപനസാധ്യതയും  കണക്കിലെടുത്താണ് എംഐ‌ടി പഠനറിപ്പോർട്ട് തയ്യാറാക്കിയിട്ടുള്ളത്.
 
അമേരിക്കയിൽ പ്രതിദിനം 95,000 കേസുകൾ ഉണ്ടാവാം ദക്ഷിണാഫ്രിക്കയിൽ ഇത് 21,000-വും ഇറാനിൽ 17,000-വുമാണ്. ഇന്തൊനേഷ്യയിൽ പ്രതിദിനം 13,000 കേസുകളുണ്ടാകുമെന്നാണ് ​ഗവേഷകരുടെ കണ്ടെത്തൽ.ഹേർഡ് ഇമ്മ്യുണിറ്റി വഴി കാര്യമായ മെച്ചമുണ്ടാകില്ലെന്നും പഠനം പറയുന്നു.ലോകത്താകമാനമായി 24.9 കോടി കേസുകൾ സംഭവിക്കാമെന്നും മരണസംഖ്യ 17.5 ലക്ഷം വ‌രെയെത്താമെന്നും പഠനം പറയുന്നു. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

മൈഗ്രെയ്ൻ ഇള്ളവർ ആദ്യം ചെയ്യേണ്ടത് ഇക്കാര്യം, അറിയൂ !