Select Your Language

Notifications

webdunia
webdunia
webdunia
webdunia

കോവിഡ് ഭേദമായവരില്‍ ഒമിക്രോണ്‍ വകഭേദം വേഗം വരാന്‍ സാധ്യത

കോവിഡ് ഭേദമായവരില്‍ ഒമിക്രോണ്‍ വകഭേദം വേഗം വരാന്‍ സാധ്യത
, തിങ്കള്‍, 29 നവം‌ബര്‍ 2021 (13:44 IST)
ഒരിക്കല്‍ കോവിഡ് വന്നു ഭേദമായവരെ ഒമിക്രോണ്‍ വകഭേദം അതിവേഗം ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് പ്രാഥമിക പഠനം. നേരത്തെ കോവിഡ് വന്നവര്‍ ഒമിക്രോണ്‍ വകഭേദത്തിന്റെ റിസ്‌ക് കാറ്റഗറിയില്‍ ഉള്‍പ്പെടുമെന്നാണ് ലോകാരോഗ്യസംഘടന പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പറയുന്നത്. എന്നാല്‍, ഇതേകുറിച്ച് കൂടുതല്‍ പഠനങ്ങള്‍ നടക്കുകയാണ്. വരും ദിവസങ്ങളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമെന്നും ലോകാരോഗ്യസംഘടന വ്യക്തമാക്കി. നിലവിലെ വാക്‌സിനുകള്‍ ഒമിക്രോണിനെതിരെ എത്രത്തോളം പ്രതിരോധം തീര്‍ക്കുമെന്നും പഠനങ്ങള്‍ നടക്കുന്നുണ്ട്. വ്യക്തിയില്‍ വ്യക്തിയിലേക്ക് അതിവേഗം പകരുമോ എന്ന കാര്യത്തില്‍ ലോകാരോഗ്യസംഘടന പഠനങ്ങള്‍ നടത്തുന്നുണ്ട്. 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

544 ദിവസങ്ങള്‍ക്കിടയിലെ ഏറ്റവും കുറഞ്ഞ കണക്കില്‍ രാജ്യത്തെ സജീവ കൊവിഡ് കേസുകള്‍