Select Your Language

Notifications

webdunia
webdunia
webdunia
webdunia

സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഒരാളിൽ നിന്നും ഒരു മാസത്തിനകം 406 പേരിലേക്ക് കൊവിഡ് പകരാം

സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ ഒരാളിൽ നിന്നും ഒരു മാസത്തിനകം 406 പേരിലേക്ക് കൊവിഡ് പകരാം
, ചൊവ്വ, 27 ഏപ്രില്‍ 2021 (12:55 IST)
കൊറോണ വൈറസ് പകരാതിരിക്കാൻ സാമൂഹിക അകലവും മാസ്‌ക് ധരിക്കലും കർശനമായി പാലിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് പോസിറ്റീവായ ഒരാൾ സാമൂഹിക അകലം പാലിക്കാതിരുന്നാൽ അയാൾ 30 ദിവസത്തിനുള്ളിൽ 406 പേർക്ക് വരെ രോഗം പകർത്തുമെന്നും ആരോഗ്യമന്ത്രാലയം പറഞ്ഞു.
 
കോവിഡ് ബാധിച്ച ഒരാള്‍ സമ്പര്‍ക്കം 50 ശതമാനം കുറയ്ക്കുകയാണെങ്കില്‍ 406-ന് പകരം 15 പേര്‍ക്ക് വരെ മാസത്തിനുള്ളിൽ കൊവിഡ് പകരുന്നത് കുറയ്‌ക്കാനാവും.75 ശതമാനം  സമ്പര്‍ക്കം ഒഴിവാക്കുകയാണെങ്കില്‍ 2.5 പേര്‍ക്ക് മാത്രമേ രോഗം ബാധിക്കൂവെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി. പല സർവകലാശാലകളിൽ നടത്തിയ പഠനങ്ങൾ അധികരിച്ചാണ് ആരോഗ്യമന്ത്രാലയത്തിന്റെ പ്രസ്‌താവന. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തിരുവനന്തപുരം ജില്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രികളിലെ 75% കിടക്കകള്‍ കോവിഡ് ചികിത്സയ്ക്ക്