Select Your Language

Notifications

webdunia
webdunia
webdunia
webdunia

പാലക്കാട് ജില്ലയിലെ ഒന്‍പത് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തയ്യാര്‍; ഒരു സെക്ഷനില്‍ 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീതം വാക്‌സിന്‍ നല്‍കും

പാലക്കാട് ജില്ലയിലെ ഒന്‍പത് കൊവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളും തയ്യാര്‍; ഒരു സെക്ഷനില്‍ 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീതം വാക്‌സിന്‍ നല്‍കും

ശ്രീനു എസ്

, തിങ്കള്‍, 11 ജനുവരി 2021 (11:22 IST)
പാലക്കാട്:ഈ മാസം 16 മുതല്‍ രാജ്യത്ത് കോവിഡ് വാക്‌സിനേഷന്‍ ആരംഭിക്കുന്നതിനെ തുടര്‍ന്ന് ജില്ലയില്‍ തയ്യാറെടുപ്പുകള്‍ പൂര്‍ത്തീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു. സംസ്ഥാനത്തെ 133 വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ 9 കേന്ദ്രങ്ങളാണ് ജില്ലയിലുളളത്. ആദ്യ ഘട്ടത്തില്‍ ഓരോ കേന്ദ്രങളിലും ഒരു സെക്ഷനില്‍ 100 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് വീതം വാക്‌സിന്‍ നല്‍കാനാണ് തീരുമാനിച്ചിട്ടുളളത്.
 
വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ ഒരു വാക്സിനേറ്റര്‍ ഓഫീസറും നാല് വാക്സിനേഷന്‍ ഓഫീസര്‍മാരും അടങ്ങുന്ന സംഘത്തെ സജ്ജമാക്കിയിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടുള്ള വെയിറ്റിംഗ് ഏരിയ, ഐഡന്റിറ്റി പരിശോധന,വാക്സിനേഷന്‍, വാക്‌സിനേഷന്‍ എടുത്തവര്‍ക്ക് 30 മിനിറ്റ് നിരീക്ഷണം എന്നിവയ്ക്കായി നാല് റൂമുകളും എല്ലാ കേന്ദ്രങ്ങളിലും സജ്ജമാക്കിയിട്ടുണ്ട്. അടിയന്തിര ഘട്ടങ്ങളില്‍ പോലീസ്, ആീബുലന്‍സ് ഉള്‍പ്പെടെയുളള സേവനങ്ങള്‍ ഉപയോഗപ്പെടുത്തുന്നതിനുള്ള ക്രമീകരണങ്ങളും ഏര്‍പ്പെടുത്തിയിട്ടുണ്ട്. കുത്തി വെയ്പിനു വേണ്ട സിറിഞ്ചുകള്‍ ജില്ലയില്‍ എത്തിച്ചിട്ടുണ്ട്.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

നോൺസ്റ്റിക് പാത്രങ്ങൾ അപകടകാരിയാകുന്നത് എങ്ങനെ ? അറിയണം ഇക്കാര്യങ്ങൾ !